വി.ഡി സതീശന്‍ എം.എല്‍.എയെ വെല്ലുവിളിച്ച് ശശികല ടീച്ചര്‍

ക്ഷേത്രസ്വത്ത് സര്‍ക്കാരിലേക്ക് പോകുന്നുവെന്ന് തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് ശശികല ടീച്ചര്‍. ഇങ്ങനെ താന്‍ പറഞ്ഞതായി തെളിയിക്കാന്‍ കഴിയുമെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ തെളിയിക്കാന്‍ വി.ഡി സതീശന്‍ എം.എല്‍.എയെ വെല്ലുവിളിച്ച് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍. ശശികല ടീച്ചര്‍ നടത്തിയ വെല്ലുവിളി സ്വീകരിച്ച വി. ഡി സതീശന്‍, ടീച്ചര്‍ നടത്തിയ പ്രസംഗത്തിന്റെ സി.ഡി പുറത്തുവിട്ടു.
ക്ഷേത്ര സ്വത്ത് സര്‍ക്കാര്‍ കൊണ്ടുപോവുകയാണെന്നും സര്‍ക്കാര്‍ ഹിന്ദുവിനെ പിഴിയുകയാണെന്നും ശശികല ടീച്ചര്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാണിക്കുന്നത് സി.ഡിയിലെ ദൃശ്യങ്ങളില്‍ വ്യക്തമാണ്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റേഴ്‌സ് അവറിലാണ് തര്‍ക്കത്തിനൊടുവില്‍ ശശികല ടീച്ചര്‍ വിഡി സതീശന്‍ എംഎല്‍എയെ വെല്ലുവിളിച്ചത്.
കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍പ്പെട്ട് മരിച്ച നൗഷാദുമായി ബന്ധപ്പെട്ട താന്‍ നടത്തിയ വിവാദ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ശശികല ടീച്ചര്‍ ആരോപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha