കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില്‍ ജീവനക്കാരനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില്‍ ജീവനക്കാരനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.
സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാനായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു.
അതേസമയം ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ അറ്റന്‍ഡര്‍ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രണ്ട് ദിവസം മുമ്പാണ് പീഡനം നടന്നതെന്നാണ് ആരോപണമുള്ളത്. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ കോഴിക്കോട് സ്വദേശിനിയാണ് അതിക്രമത്തിനിരയായത്.
"
https://www.facebook.com/Malayalivartha


























