ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി.
തലശേരി മൂന്നാം അഡീഷനല്‍ ജില്ലാ കോടതിയാണ് ഹര്‍ജി തള്ളിയത്. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിട്ടുള്ളത്.
ആകാശ് തില്ലങ്കേരിക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നായിരുന്നു ആവശ്യം. ആകാശ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായി പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ. കെ.അജിത് കുമാര്‍ വാദിക്കുകയുണ്ടായി. കാപ്പ ചുമത്തിയതിനാല്‍ നിലവില്‍ ആകാശ് തില്ലങ്കേരി വിയ്യൂര്‍ ജയിലിലാണ്.
"
https://www.facebook.com/Malayalivartha


























