തീയണഞ്ഞപ്പോൾ..ജെസിബി ഓപ്പറേറ്റർമാരെ പുറംകാലിന് തൊഴിച്ച് സർക്കാർ...തീ അണയ്ക്കാൻ വിഷപ്പുക ചുരുളുകൾക്കിടയിൽ രാവും പകലും വിയർപ്പൊഴുക്കിയ, ജെസിബി ഓപ്പറേറ്റർമാർക്കു വാഗ്ദാനം ചെയ്ത കൂലി നൽകാത്തതിൽ പ്രതിഷേധം തുടരുന്നു...

എന്തൊരു തേപ്പ്..അതും അന്നത്തെ അന്നത്തിനായി കഷ്ട്ടപ്പെടുന്ന പാവം കുറെ പേരുടെ അടുത്ത്..ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ തീ പിടിത്തം ഉണ്ടാക്കിയ പ്രേഷണങ്ങളുടെ തീവ്രത എത്രത്തോളം വലുതാണെന്ന് നമ്മുക് അറിയാം..പുലർത്തു പോലും ഇറങ്ങാൻ സാധിക്കാതെ ശ്വാസം മുട്ടിയും ചുമച്ചും മറ്റു ആരോഗ്യ പ്രേശ്നങ്ങൾ കൊണ്ടും..കൊച്ചിക്കാർ കഴിഞ്ഞത് ദിവസങ്ങളോളം..അന്ന് സ്വന്തം ജീവൻ പോലും പണയം വച്ചുകൊണ്ട് തീ അണയ്ക്കാൻ ഓടിയെത്തിയവർ ആണ് മണ്ണുമാന്തി യന്ത്ര ഓപ്പറേറ്റർമാർ..അഗ്നി രക്ഷ സേനയ്‌ക്കൊപ്പം അവരും തീ അണയ്ക്കാൻ മുൻപിൽ ഉണ്ടായിരുന്നു...എന്നാൽ പണി തീർന്നപ്പോൾ അധികൃതർ തന്നെ അവരെ തേച്ചു..പി;ആരാഞ്ഞ കൂലി പോലും മര്യാദയ്ക്ക് നൽകിയിട്ടില്ല..
പ്ലാന്റിലെ തീ അണയ്ക്കാൻ വിഷപ്പുക ചുരുളുകൾക്കിടയിൽ രാവും പകലും വിയർപ്പൊഴുക്കിയ ജെസിബി ഓപ്പറേറ്റർമാർക്കു വാഗ്ദാനം ചെയ്ത കൂലി നൽകാത്തതിൽ പ്രതിഷേധം തുടരുകയാണ്..പക്ഷെ ഇവരുടയോക്കെ പ്രതിഷേധം നേതാക്കൾക്ക് കേൾക്കാൻ പോലും സമയം ഉണ്ടാകില്ല..കാരണം ഓടിയെത്തി പണിയെടുക്കാൻ ഇവരെ ഉള്ളു..പക്ഷെ കാര്യം കഴിഞ്ഞപ്പോൾ കൈയൊഴിഞ്ഞു..പ്രതിദിനം സാധാരണ കൂലിയിലും കുറച്ചു നിശ്ചിത തുക മാത്രമാണ് നൽകിയതെന്ന് ഇവർ പറയുന്നു. തീ പൂർണമായും ഒടുങ്ങിയെങ്കിലും അടിയന്തരാവശ്യങ്ങൾ മുൻ നിർത്തി അഞ്ച് ജെസിബികളുടെ ഓപ്പറേറ്റർമാർ ഇവിടെ തുടരുകയാണ്.ഇവരുടെ ബാറ്റയുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. ഇവർക്ക് ഇന്നലെ മുതൽ താമസ ചെലവ് നൽകില്ലെന്ന് കൊച്ചി കോർപറേഷൻ അറിയിച്ചിട്ടുണ്ട്...
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ 12 ദിവസം നീണ്ടുനിന്ന തീപിടിത്തം അണയ്ക്കാൻ അഗ്നിരക്ഷാ സേനയോടൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചവരാണ് ജെസിബി ഓപ്പറേറ്റർമാർ. ദുരന്തനിവാരണ നിയമപ്രകാരം പിടിച്ചെടുത്ത മണ്ണുമാന്തി യന്ത്രങ്ങളുടെ ഓപ്പറേറ്റർമാർക്കാണു പറഞ്ഞ ബാറ്റ പോലും നൽകാത്തത്.രാവും പകലുമില്ലാതെ ഈ ദിവസങ്ങളിൽ അധ്വാനിച്ച എല്ലാവർക്കും പ്രതിദിനം 1500 രൂപ മാത്രമാണു നൽകിയത്. സാധാരണ കിട്ടുന്ന ബാറ്റ തരുമെന്നു പറഞ്ഞാണ് മുനിസിപ്പാലിറ്റിക്കാർ വിളിച്ചതെന്നും അവസാനമായപ്പോഴേക്കും പറഞ്ഞ ബാറ്റയൊന്നും തതരാതെ പലർക്കും പകുതി ബാറ്റയൊക്കെ നൽകിയാണു പറഞ്ഞുവിട്ടതെന്നും ജെസിബി ഓപ്പറേറ്റർ ആരോപിക്കുന്നു.
അടിയന്തരാവശ്യങ്ങൾക്കായി 13–ാം തീയതി മുതൽ ഇതുവരെ ഞങ്ങൾ അഞ്ച് ഓപ്പറേറ്റർമാരെ പിടിച്ചുനിർത്തിയിട്ടുണ്ട്. ഞങ്ങളുടെ ബാറ്റയുടെ കാര്യം ചോദിക്കുമ്പോൾ അറിയില്ല എന്നാണ് അധികൃതരുടെ മറുപടി. ഫണ്ടില്ലെന്നാണ് പറയുന്നത്. ജെസിബി ഓപ്പറേറ്റർമാരുടെ പരാതി ജില്ലാ ഫയർ ഓഫിസർ കോർപറേഷനെ അറിയിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല’ എന്നും മറ്റൊരു ജെസിബി ഓപ്പറേറ്റർ അറിയിച്ചു..ഹെൽത്ത്ക്കാരോട് ചോദിച്ചാൽ അവർ പറയും എൻജിനീയറുമാരോട് ചോദിക്കാൻ അവരോട് അന്വേഷിച്ചാൽ അവർ പറയുംമറ്റേതെങ്കിലും ഉദ്യോഗസ്ഥരോട് ചോദിക്കാൻ ഇങ്ങനെ തട്ടി കളിക്കുകയാണ് ഈ പാവങ്ങളെ..ഇവിടെ ജീവൻ പണയം വച്ച് പണിയെടുത്തവരെ പാടെ അവഗണിക്കുകയാണ് സർക്കാർ..എന്തിനും ഏതിനും ധൂർത്തടിച്ചു കൊണ്ട് കളയാൻ ഇഷ്ട്ടപോലെ പണം ഉള്ളപ്പോൾ...ഒരു കുറഞ്ഞ തുകയ്ക്ക് പോലും ഇങ്ങനെ പിശുക്ക് കാണിക്കുന്നത് നാണകെട്ട പരിപാടിയാണ് ..ചിലപ്പോൾ പറയാൻ പറ്റില്ല..
ജാഥ നടത്തിയ വകയിൽ ലൈറ്റ് ആന്റ് സൗണ്ട് ഷോപ്പ് കാർക്കും ഇതു പോലെ കേരളത്തിലങ്ങോളമിങ്ങോളം കാശ് കൊടുക്കാനുണ്ടാകും സഖാക്കളേ പേടിച്ചിട്ട് പറയാതെ ഇരിക്കുന്നതാവും..പാലം കടക്കുവോളം നാരായണ. പാലം നടന്നാൽ കൂരായണ. ഇതാണ് അധികാരികളുടെ നയം..അതിൽ ഇ പാവങ്ങളും പെട്ടു..അതെ സമയം ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ ഒന്നാമത്തെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിഭാഗം അടക്കം ആരോപിച്ചിരുന്നു..വിഷയത്തില്‍ ഹൈക്കോടതി നടത്തിയ ഇടപെടലുകളും സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ ട്രൈബ്യൂണലിനെ അറിയിച്ചു. ഈ വിശദീകരണങ്ങളില്‍ ട്രൈബ്യൂണല്‍ തൃപ്തരായില്ല.ഏതായാലും തീയുടെ പുക ഇപ്പോൾ പുകയുന്നത് സർക്കാരിന്റെ തലക്ക് മുകളിലൂടെയാണ്..അതെന്ന് അണയുമെന്ന് ഒരു ഉറപ്പുമില്ല..
https://www.facebook.com/Malayalivartha


























