സിനിമ സംഘടനകള്‍ക്കെതിരെ അടൂര്‍ രംഗത്ത്, സംഘടനകളുടെ നിബന്ധനകളാണ് സിനിമയ്ക്ക് വെല്ലുവിളിയാകുന്നതെന്ന് അടൂര്

സിനിമാ സംഘടനകള്‌ക്കെതിരെ രൂക്ഷ വിമര്ശനവുമായി സംവിധായകന് അടൂര് ഗോപാലകൃഷ്ണന്. സംഘടനകളുടെ നിബന്ധനകളാണ് സിനിമയ്ക്ക് വെല്ലുവിളിയാകുന്നതെന്ന് അടൂര് പറഞ്ഞു. ഇത് കുറഞ്ഞ ചെലവില് സിനിമയെടുക്കാന് സംഘടനകള് തടസമാകുന്നു, ലക്ഷങ്ങള് മുടക്കി പഠിച്ചിറങ്ങിയ ഒരു വീഡിയോ എഡിറ്റര്ക്ക് സംഘടനയില് അംഗമാകാന് വീണ്ടും ലക്ഷങ്ങള് അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്ര മേളയ്ക്കിടെയാണ് അടൂരിന്റെ പ്രതികരണം.മലയാള സിനിമയില്‍ അടൂരിന്റെ പങ്ക് പറഞ്ഞ് തീരാന്‍ ഒന്നാണ്. പത്മശ്രീ പുരസ്‌കാരം ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ,മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തി.
ദി ലൈറ്റ്, എ ഗ്രേറ്റ് ഡേ (1965)ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ഡിപ്ലോമ ഫിലിം ദ് മിത്ത് (1967), എ ഡേ അറ്റ് കോവളം എ മിഷന്‍ ഓഫ് ലൗ, ആന്റ് മാന്‍ ക്രിയേറ്റഡ് (1968), മണ്‍തരികള്‍, ഡേഞ്ജര്‍ അറ്റ് യുവര്‍ ഡോര്‍സ്‌റ്റെപ്പ് (1968), മോഹിനിയാട്ടം തുടങ്ങിയവയാണ് അടൂരിന്റെ ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha