ലൈഫ് മിഷൻ ഇടപാടിൽ വിദേശ സംഭാവന സ്വീകരിച്ചത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എടുത്ത തീരുമാനം; പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം ഊർജ്ജിതമാക്കി സിബിഐ

ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് സിബിഐ. അനിൽ അക്കരെ സിബിഐയ്ക്ക് കൂടുതൽ തെളിവുകൾ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ വിദേശ സംഭാവന സ്വീകരിച്ചത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എടുത്ത തീരുമാനം എന്നായിരുന്നു അനിൽ അക്കരെ ആരോപിച്ചത്.
അതിന്റെ രേഖകളും ലൈഫ് മിഷൻ സിഇഒ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകർപ്പും സിബിഐയ്ക്കു കൈമാറിയായിരുന്നു മുഖ്യമന്ത്രിയെയും പ്രതി ചേർക്കണമെന്ന ആവശ്യം അനിൽ അക്കരെ ഉന്നയിച്ചത്. സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്, ലൈഫ് മിഷൻ കരാറുകളിൽ എം ശിവശങ്കറിന്റെ ഒരു ഇടപെടൽ എത്രത്തോളം ഉണ്ടായിരുന്നു എന്നതാണ്. എം ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമായിരുന്നു നീക്കങ്ങൾ എങ്കിൽ മുഖ്യമന്ത്രി കൂടുതൽ പ്രതിരോധത്തിലേക്ക് നീങ്ങും എന്ന കാര്യത്തിൽ സംശയമില്ല.
മറ്റൊന്ന് കേസിൽ ഏറ്റവും എടുത്തുപറയേണ്ടത് വിദേശ പണം സ്വീകരിക്കുന്ന കാര്യത്തിൽ ലംഘനങ്ങൾ നടന്നിട്ടുണ്ട് എന്ന ആരോപണം ശക്തമാണ്. അത് തീർച്ചയായിട്ടും വളരെ ഗൗരവമായി തന്നെ സിബിഐ അന്വേഷിക്കും എന്ന കാര്യത്തിൽ സംശയമില്ല. Foreign Contribution Regulation Act അതായത് വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നത് വലിയ ചോദ്യം തന്നെയാണ്. ഈ കാര്യങ്ങളിൽ വിശദമായ അന്വേഷണം സിബിഐ തുടങ്ങി കഴിഞ്ഞു.
2019 ജൂലൈ 11ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യുഎഇ റെഡ്ക്രസന്റ് പ്രതിനിധിയും യോഗത്തിൽ പങ്കെടുത്തിരുന്നു. യുഎഇ റെഡ്ക്രസന്റുമായുള്ള കരാറിന്റെ കാര്യത്തിൽ സർക്കാർ തിടുക്കം കാണിക്കുന്നത് വ്യക്തമാക്കുന്ന കത്തായിരുന്നു അനിൽ അക്കരെ പുറത്തുവിട്ടത്. ഇതിൻറെ പ്രധാന രേഖകൾ എല്ലാം അന്വേഷണത്തിന് പേരിൽ വിജിലൻസ് കൈവശപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ അനിൽ അക്കരെ നൽകിയ കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം മുന്നോട്ടു പോയി കൊണ്ടിരിക്കുന്നത്.
കാര്യങ്ങളിൽ കൂടുതൽ വ്യക്തത കിട്ടാനാണ് സിബിഐ അന്വേഷണം നടത്തുന്നത്. തീർച്ചയായിട്ടും ഇപ്പോൾ തന്നെ ഒരുപാട് പേർ ചോദ്യം മുനയിലാണ് . അതായത് സി എം രവീന്ദ്രൻ എം ശിവശങ്കർ തുടങ്ങിയവർ. ഇതിനിടയിൽ മുഖ്യമന്ത്രിയിലേക്ക് അന്വേഷണം നീളുകയാണ്. പാർട്ടി അക്ഷരാർത്ഥത്തിൽ കുരുക്കിലാകുകയാണ് ഈ ഒരു കേസിലൂടെ. ലൈഫ് മിഷന് അംഗീകാരം നല്‍കുന്നത് എക്‌സിക്യൂട്ടീവ് ഓഫീസറല്ല, ലൈഫ് മിഷന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. വൈസ് ചെയര്‍മാന്‍ തദ്ദേശ വകുപ്പ് മന്ത്രിയാണ്. ലൈഫ്മിഷന്റെ തീരുമാനങ്ങള്‍ മുഴുവന്‍ എടുക്കുന്നത് ഇവരാണ്. വടക്കാഞ്ചേരി കോർപറേഷനിൽ കെട്ടിടം പണിയാനുള്ള തീരുമാനമെടുത്തതും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണെന്നും അനില്‍ അക്കര ആരോപിച്ചിരുന്നു .
ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് ചൂണ്ടിക്കാട്ടി അനില്‍ അക്കര ഒരു വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെ ലൈഫ് മിഷന്‍ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം അനില്‍ അക്കരയുമായി ബന്ധപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അനില്‍ അക്കര നിര്‍ണായക രേഖകള്‍ കൈമാറിയത്. മുഖ്യമന്ത്രി അധ്യക്ഷനായ യോഗം ചേര്‍ന്നതിന്റെ റിപ്പോര്‍ട്ട് അദ്ദേഹം പുറത്തുവിട്ടിരുന്നു. ഇതിനു പിഎന്നലെയാണ് ഇപ്പോൾ ഇതാ സിബിഐ അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























