Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അലോപ്പതിയെന്ന മാഫിയ വ്യവസായത്തിന് കൂട്ടു നിൽക്കുന്ന പിണറായി സർക്കാർ അവ​ഗണിക്കുന്നത് പൊതുജനത്തെയും ലക്ഷക്കണക്കിന് വരുന്ന ആയുഷ് മെഡിക്കൽ പ്രക്ടീഷണർമാരെയുമാണ്.

20 MARCH 2023 05:17 PM IST
മലയാളി വാര്‍ത്ത

നിയമസഭയിൽ ഒരു നിയമത്തിന്റെ കരടെത്തി. അത് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ഇനി ഏതു സമയവും അത് നിയമമാവാം. അത് പൊതുജനാരോഗ്യ ബില്ലാണ്. എന്നാൽ പൊതുജന അനാരോഗ്യ ബില്ലാണ് അതെന്ന ആക്ഷേപമുയരുകയാണ്. അലോപ്പതി എന്ന മോഡേൺ മെഡിസിനാണ് ഇന്ന് നമ്മുടെ നാട്ടിൽ    ഏറ്റവും വലിയ വ്യവസായം. ആരോഗ്യ രംഗം ഒരു മാഫിയ ആയി ത്തന്നെ മാറിയിരിക്കുന്നു.

എന്നാൽ അലോപ്പതി എന്ന വ്യവസായത്തിലെ കഴുത്തറുപ്പൻ ബില്ല് താങ്ങാനാവാത്തവർ, അലോപ്പതി ഹോമിയോ, യുനാനി തുടങ്ങിയ മെഡിക്കൽ ശാഖകളെ ആശ്രയിക്കുന്നു. ഇതൊന്നും ഇന്നാട്ടിൽ വ്യാജമല്ല. എല്ലാം നിമമവിധേയമാണ്. എന്നാൽ പുതിയ നിയമത്തോടെ പാവപ്പെട്ടവന്റെ, ചികിൽസ തേടാനുള്ള  അവകാശവും ഇല്ലാതാവും. അലോപ്പതി എന്ന വ്യവസായത്തിൽ മാത്രം ഇവർ ആശ്രയിക്കേണ്ടതായി വരും. ലക്ഷക്കണക്കിന് വരുന്ന ആയുർവ്വേദ, ഹോമിയോ, യുനാനി ഡോക്ടർമാരൊക്കെ നോക്കുകുത്തികളായിപ്പോവും.

 

കോവിഡ് പ്രതിസന്ധിക്കാലത്ത്  പൊതുജനാരോഗ്യത്തെ കാത്തു സൂക്ഷിച്ചതിൽ പ്രധാന പങ്ക് ഹോമിയോ,ആയുർവ്വേദ ഡോക്ടർമാർക്ക് ഉണ്ടായിരുന്നു എന്നതിൽ തർക്കമില്ല. നിരവധി പേർ കോവിഡ് പ്രതിരോധ ഹോമിയോ മരുന്നുകൾ ഇക്കാലത്ത് കഴിച്ചിരുന്നു .വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സ്ഥാപന ഉടമകൾ തന്നെ കൃത്യമായ ഡോസിൽ കോവിഡ് പ്രതിരോധ മരുന്ന് നൽകി ആരോഗ്യം നിലനിർത്തിയെന്ന് മലയാളിവാർത്തയോട് നേരിട്ട് പറഞ്ഞിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് കേന്ദ്ര മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് കേരള സംസ്ഥാന ആരോഗ്യ ബിൽ നടപ്പാക്കാൻ ഒരുങ്ങുന്നത്. ഹോമിയോ ആയുർവ്വേദ മെഡിക്കൽ പ്രാക്ടീഷണർമാരെ അവഗണിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ ഇതിനു മുൻപും പ്രതിഷേധമുയർന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ നിയമങ്ങൾ കൂടുതൽ  കടുപ്പിച്ചുകൊണ്ട് സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. പകര്‍ച്ചവ്യാധി രോഗങ്ങളുണ്ടായാല്‍ രോഗമുക്തി സര്‍ട്ടിഫിക്കറ്റ് അലോപ്പതി ഡോക്ടര്‍മാര്‍ മാത്രം അനുവദിക്കുന്ന തരത്തില്‍ കേരള പൊതുജനാരോഗ്യ നിയമം തയാറാവുകയാണ്.

 

 

ബില്ലിലെ വ്യവസ്ഥപ്രകാരം ആയുഷ് വിഭാഗം ഡോക്ടര്‍മാര്‍ക്ക് ഇത്തരം അസുഖങ്ങള്‍ക്ക് രോഗമുക്തി സര്‍ട്ടിഫിക്കറ്റ് നല്‍കാനാകില്ല.എന്നാൽ  ഈ നിയമം നിലവിൽ വന്നാൽ കോടതി മുഖാന്തിരം ചോദ്യം ചെയ്യാനാണ് ആയുഷ് വിഭാഗം ഡോക്ടര്‍മാരുടെ തീരുമാനം.ഡെങ്കിപ്പനി,ചിക്കന്‍പോക്സ്, ചെങ്കണ്ണ് തുടങ്ങി അമ്പതില്‍ അധികം പകര്‍ച്ചവ്യാധികളുണ്ടായവര്‍ക്ക് രോഗം ഭേദമായെന്ന മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇതുവരെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ഏത് മെഡിക്കല്‍ പ്രാക്ടീഷണര്‍ക്കും നല്‍കാമായിരുന്നു.

കേരള പൊതുജനാരോഗ്യ ബില്ലിന്റെ കരട് വ്യവസ്ഥ പ്രകാരം മെഡിക്കല്‍ ഫിറ്റ്നനസ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം അലോപതി ഡോക്ടര്‍മാര്‍ക്ക് മാത്രമാണ്. നിലവില്‍ സബ്ജക്ട്കമ്മിറ്റിയുടെ പരിഗണനിയിലുള്ള ബില്‍ നിയമസഭ പാസ്സാക്കിയാല്‍ രോഗം ഭേദമായെന്ന ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ആയുഷ് ഡോക്ടര്‍മാര്‍ക്ക് നല്‍കാനാകില്ല. എന്നാൽ കേന്ദ്രനിയമത്തിന് എതിരാണ് ബില്ലിലെ ഈ വ്യവസ്ഥയെന്ന് ആയുഷ് ഡോക്ടര്‍മാര്‍ പറഞ്ഞു.

ആരോഗ്യമേഖലയിലെ നിയമങ്ങള്‍ ഏകീകരിക്കാനാണ് കേരള പൊതുജനാരോഗ്യ ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതിന്റെ മറവില്‍ ആയുഷ് വിഭാഗങ്ങളെ തഴയുന്നുവെന്നും ഡോക്ടര്‍മാര്‍ക്കിടയില്‍ തരംതിരിവുണ്ടാക്കുന്നുവെന്നുമാണ് ആക്ഷേപം. വിദേശരാജ്യങ്ങളിലടക്കം പോകുന്നവര്‍ക്ക് ഉപകാരപ്പെടുന്നതിനായാണ് മെഡിക്കല്‍ ഫിറ്റ്നസ് അനുവദിക്കാന്‍ അലോപതി ഡോക്ടര്‍മാര്‍ക്ക് അധികാരം നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മലയാളിക്ക് അലോപ്പതിയോളം തന്നെ വിശ്വസവും, കരുത്തുമാണ് ഹോമിയോ,ആയുർവ്വേദം തുടങ്ങിയ മറ്റ് ആയുഷ് ശാഖകളും.

സമഗ്രവും സുതാര്യവുമായ പൊതുജനാരോഗ്യ ബില്‍ രൂപപ്പെടുത്തുമെന്ന് സർക്കാർ പറയുമ്പോഴും, പൗരന്മാരുടെ അവകാശങ്ങളെ കടന്നാക്രമിക്കുന്നതാണ് ബില്ലിന്‍റെ ഉള്ളടക്കമെന്ന ആക്ഷേപം ശക്തമാവുകയാണ്.  ആരോഗ്യം പൗരന്‍റെ അവകാശമാക്കുന്നതിനു പകരം, പലവ്യവസ്ഥകളും അടിച്ചേൽപ്പിക്കുന്നതാണ് ബില്ലിന്‍റെ ഉള്ളടക്കമെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. അലോപ്പതി ഒഴികെ ചികിത്സ വിഭാഗങ്ങളെ ഒട്ടുമിക്കരോഗങ്ങളും ചികിത്സിക്കുന്നതിൽനിന്ന് വിലക്കുന്നതും ബില്ലിന്‍റെ മറ്റൊരുപോരായ്മയാണെന്ന് വിവരങ്ങളുണ്ട്.

 പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് കേരളത്തിന് പൊതുവായ നിയമം ഇല്ലാത്ത സാഹചര്യത്തിലാണ് ബിൽ രൂപപ്പെടുത്താൻ സർക്കാർ മുന്നോട്ടുവന്നത് എന്നാണ് പറയുന്നത്. കോവിഡ്, നിപ്പ തുടങ്ങി മഹാമാരികളെ നേരിട്ടപ്പോള്‍ ഏകീകൃത നിയമം ഇല്ലാത്തത് തിരിച്ചടിയായിരുന്നു എന്നാണ് സർക്കാർ പക്ഷം. എന്നാൽ ചികിൽസാ ബില്ല‍് സംബന്ധിച്ച് എന്ത് ഏകീകരണമാണ് നടപ്പാക്കാൻ പോകുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. അലോപ്പതി ചികിൽസാരംഗത്ത് നടക്കുന്ന വമ്പൻ തട്ടിപ്പുകളഉടെയും അഴിമതികളുടെയും വിവരങ്ങൾ മറച്ചുവച്ചും, അവർക്ക് ഒത്താശചെയ്തുമാണ് ഇപ്പോഴഉം സർക്കാർ മുന്നോട്ടുപോകുന്നത്.

ഒരു ചെറിയ പനി വന്നാൽ പോലും ലക്ഷങ്ങൾ ബില്ലീടാക്കുന്ന അലോപ്പതി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളെ ആശ്രയിക്കണമെന്നാണ് ബില്ല് നിഷ്കർഷിക്കുന്നത്. അതീവ ഗുരുതരാവസ്ഥയിലുള്ള ഒരു രോഗി വെന്റിലേറ്റരിൽ വച്ച് മാസങ്ങളോളം പണം തട്ടുന്ന എത്ര സംഭവങ്ങൾ നേരിട്ട് കേട്ടിരിക്കുന്നു. രോഗി മരിച്ച ശേഷം പോലും പതിനായിരങ്ങൾ വിലയുള്ള മരുന്നുകൾ വാങ്ങിപ്പിക്കുക. മരണവിവരം ബന്ധുക്കളെ അറിയിക്കാതെ ബിൽ തുട കൂട്ടാൻ വേണ്ടി മാത്രം ചികിൽസ കൊടുത്തതായി വരുത്തിത്തീർക്കുക. അങ്ങനെ നിരവധി സംഭവങ്ങളാണ് നമുക്കു ചുറ്റും നടക്കുന്നത്.

സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കാമെന്നുവച്ചാൽ വയറ്റിൽ കത്രിക ഉപേക്ഷിച്ചു പോകുന്ന ഡോക്ടർമാരുടെ നിരയാണ്. ഒരു ചെറിയ പനി വന്നാൽ മിക്കവരും ഹോമിയോ, ആയു‍ർവ്വേദ, നാച്ചുറോപ്പതി ചികിൽസകൾ തേടുകയാണ് ചെയ്യുക. എന്നാൽ ഇനി ഇത്തരം ചികിൽസകളെ ആശ്രയിച്ചാൽ ഇവരിൽ നിന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങി ജോലിസ്ഥലത്ത് സമർപ്പിക്കാൻ കളിയാതെ വരും. അതിനായി ലക്ഷങ്ങൾ മുടക്കി തന്നെ ചികിൽസിക്കേണ്ടിവരും.


വിദ്യാഭ്യാസംപോലെ പൊതുജനാരോഗ്യവും ഒരു വ്യക്തിയുടെ  അവകാശമാണ്. എന്നാൽ, ജനത്തിന്‍റെ അവകാശത്തിനപ്പുറം, ജനങ്ങൾക്കുമേൽ നിയമങ്ങൾ അടിച്ചേൽപിക്കുന്നതാണ് പുതിയ ബില്ലിന്‍റെ ഉള്ളടക്കമെന്നാണ് കഷ്ടം. ഉദാഹരണത്തിന് തെരുവിലെ നായ് കടിച്ച് പേവിഷബാധയേറ്റ് ഒരാൾ മരിച്ചാൽ അത് അയാളുടെ ഉത്തരവാദിത്തമെന്നതാണ് ബില്ലിന്‍റെ സാമാന്യമായ ഉള്ളടക്കം. മറിച്ച്, ആരോഗ്യം ജനത്തിന്‍റെ അവകാശമെന്ന തരത്തിലെങ്കിൽ, ഇത്തരം സംഭവങ്ങൾ സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്തമാകും. പകർച്ചവ്യാധികളുടെ കാര്യത്തിലും ഇതു ബാധകമാണ്.

നഷ്ടപരിഹാരമടക്കം മരിച്ചയാളിന്മേലുള്ള എല്ലാ ഉത്തരവാദിത്തവും സംസ്ഥാനം ഏറ്റെടുക്കേണ്ടി വരും. എന്നാൽ, ഇപ്പോഴെല്ലാം ജനത്തിന്‍റെ തലയിലാണ്.  സംസ്ഥാനത്ത് ശക്തമായ അലോപ്പതി, മെഡിക്കൽ മാഫിയ തന്നെ നിലവിലുണ്ടെന്ന് മലയാളിക്ക് നന്നായറിയാം. പുതിയ ബില്ലോടെ സർക്കാർ ഇത്തരം മാഫിയ ആരോഗ്യ വ്യവസായികൾക്ക് ഒത്താശ ചെയ്യുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രിയടക്കമുള്ളവർക്ക് കുത്തക സാമ്പ്രാജ്യമായ അമേരിക്കയിൽ ചികിൽസ തേടാം. എന്നാൽ സാധാരണക്കാരന്റെ അവസ്ഥ അതല്ല. നശിക്കാൻ ഇ നിയിവിടെ ഒരു രംഗവും ബാക്കിയില്ല എന്നുസാരം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (11 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (2 hours ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends