Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് അമേരിക്കയിലുള്ള വിവാദ വ്യവസായിയും റിയൽ എസ്റ്റേറ്റ് രാജാവുമായ ഫാരിസ് അബൂബക്കറാണെന്ന് ആരോപിച്ചു പി സി ജോർജ്ജ്

20 MARCH 2023 05:27 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് അമേരിക്കയിലുള്ള വിവാദ വ്യവസായിയും റിയൽ എസ്റ്റേറ്റ് രാജാവുമായ ഫാരിസ് അബൂബക്കറാണെന്ന് ആരോപിച്ചു പി സി ജോർജ്ജ് നേരത്തെ രംഗത്തു വന്നിരുന്നു. പിണറായിയുടെ അനധികൃത നിക്ഷേപങ്ങൾ നിയന്ത്രിക്കുന്നത് ഫാരീസ് അബൂബക്കറാണ്. മുഖ്യമന്ത്രിയും ഫാരിസ് അബൂബക്കറും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണുള്ളതെന്നുമായിരുന്നു ജോർ്ജ്ജ് മലയാളി വാ‍ർത്തയോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. പിണറായിയുടെ സാമ്പത്തിക ഇടപാടുകൾ നടക്കുന്നത് വീണാ വിജയന്റെ കമ്പനി വഴിയെന്ന് സംശയിക്കുന്നതായുമായിരുന്നു ജോർജ്ജ് ഉന്നയിച്ച ആരോപണം. 2012 മുതൽ കഴിഞ്ഞ 10 കൊല്ലമായി പിണറായി വിജയന്റെ എല്ലാ നിക്ഷേപങ്ങളേയും രാഷ്ട്രീയത്തേയും നീക്കങ്ങളെയും സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും ഫാരിസ് ആണ്. 2016 ഇത് ചെന്നൈ കേന്ദ്രീകരിച്ചായിരുന്നെങ്കിൽ ഇപ്പോളത് അമേരിക്ക കേന്ദ്രീകരിച്ചാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ തുടരെയുള്ള അമേരിക്കൻ സന്ദർശനത്തെക്കുറിച്ചും അമേരിക്കൻ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നും ജോർജ്ജ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

വിവാദ വ്യവസായി ഫാരീസ് അബൂബക്കറിന്റെ കമ്പനികളിലും വീടുകളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. വിദേശ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ടും. നൂറ് കണക്കിന് കോടി രൂപയുടെ കള്ളപ്പണം നിക്ഷേപമായി എത്തിയെന്നാണ് ആദായനികുതി വകുപ്പ് പ്രാഥമികമായി കണ്ടെത്തിയത്. നിലവിൽ ഫാരിസ് അബൂബക്കർ ലണ്ടനിലാണെന്നാണ് സൂചന. അടിയന്തരമായി ഹാജരാകാൻ ഫാരിസ് അബൂബക്കറിനോട് ആദായനികുതി വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഇത് പ്രകാരം ഫാരിസ് ഉടൻ നാട്ടിലെത്തിയേക്കും.

മുൻകാലങ്ങളിലേത് പോലെ റിയൽ എസ്‌റ്റേറ്റ് ബിസിനസാണ് ഫാരീസ് അബൂബക്കറിനുള്ളത്. റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ കള്ളപ്പണനിക്ഷേപവുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന നടക്കുന്നത്. രാഷ്ട്രീയമായി ഫാരീസിനെ സഹായിക്കുന്നവരിലേക്കും അന്വേഷണം എത്തുമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. രഷ്ട്രീയ ബന്ധങ്ങൾ, റിയൽ എസ്റ്റേറ്റ്- കള്ളപ്പണ ഇടപാടുകൾ എന്നീ ഘടകങ്ങളിലാണ് ഫാരിസ് അബൂബക്കറിനെ അന്വേഷണ വിധേയമാക്കുന്നതെന്നാണ് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇന്ന് രാവിലെ എട്ടും മണി മുതലാണ് ഇൻകം ടാക്‌സ് പരിശോധന ആരംഭിച്ചിരിക്കുന്നത്. മുംബൈയിലും ഡൽഹിയിലും റെയ്ഡ് നടക്കുന്നുണ്ട്. കൊച്ചിയിലേയും ചെന്നൈയിലേയും ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നൽകുന്നത്. 92 റിയൽ എസ്റ്റേറ്റ് കമ്പനികൾ ഫാരിസിന്റേതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനികളുടെ പേരിൽ വിവിധയിടങ്ങളിൽ ഫാരിസ് അബൂബക്കറിന് ഭൂമി ഇടപാടുകളുണ്ട്. ഇതിൽ വിദേശത്ത് നിന്നടക്കം നിക്ഷേപമുണ്ട്. ചെന്നൈ ആസ്ഥാനമായി കാണിച്ചിരിക്കുന്ന കമ്പനികളിൽ വിവിധ ഡയറക്ടർമാരെയാണ് രേഖകളിൽ കാണിച്ചിരിക്കുന്നത്. ഇവരിൽ പലരും വിദേശത്തുനിന്നുള്ളവരാണെന്നും സൂചനയുണ്ട്. പല കമ്പനികളുടെ നിക്ഷേപകർ ആരാണെന്നും അവ്യക്തതയുണ്ട്. കമ്പനികളിൽ രാഷ്ട്രീയ നിക്ഷേപമുണ്ടെന്നും ആദായനികുതി വകുപ്പ് സംശയിക്കുന്നുണ്ട്.

ഇതിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുമ്പ് പലവട്ടം ഫാരിസ് അബൂബക്കറിന്റെ പേര് ഉയർന്നുകേട്ടിരുന്നു. പാർട്ടിയിലെ വിഭാഗീയത കാലത്ത് പിണറായി വിജയനും മറ്റ് നേതാക്കൾക്കുമെതിരെ വി എസ്. അച്യുതാനന്ദൻ ഫാരിസ് അബൂബക്കറുമായുള്ള ബന്ധമാരോപിച്ച് വിമർശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെ ഫാരിസ് അബൂബക്കർ തന്നെ രംഗത്ത് വന്നിരുന്നു.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത നന്തിയിലെ ഒരു ബിസിനസ് കുടുംബത്തിലാണ് ഫാരിസ് ജനിക്കുന്നത്. ബാപ്പ മുണ്ടയിൽ അബൂബക്കർ, ഉമ്മ മറയക്കാരത്ത് സോഫീയ്യാ. പൊയിൽക്കാവ് ഹൈസ്‌കൂളിൽ നിന്നും, കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്നുമായിരുന്നു വിദ്യാഭ്യാസം. ബിരുദമെടുത്ത ശേഷം ചെന്നൈയിൽ ചെറിയ രീതിയിൽ തുകൽ ഉൽപ്പന്നങ്ങളുടെ വ്യാപാരത്തിലേർപ്പെട്ടിരുന്ന പിതാവിനെ സഹായിച്ചാണ്, ഫാരിസ് ബിസിസസ് തുടങ്ങുന്നത്. 27-28 വയസ്സ് ആയപ്പോഴേക്കും അദ്ദേഹം കോടീശ്വരനായി.
പക്ഷേ ഇതൊന്നും ഒരു തട്ടിപ്പിലുടെയും വെട്ടിപ്പിലൂടെയും ഉണ്ടാക്കിതല്ലെന്നും നിയമനാനുസൃതമായി ബിസിനസ് ചെയ്ത് സ്വരൂപിച്ചതാണെന്നുമാണ് ഫാരിസിന്റെ വാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (22 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (35 minutes ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (44 minutes ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (59 minutes ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (2 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends