മുല്ലപ്പെരിയാര്‍: ഷട്ടറുകള്‍ തുറക്കുന്നതിന് മുമ്പ് അധികൃതര്‍ക്ക് ഇമെയില്‍ അയച്ചിരുന്നതായി തമിഴ്‌നാട്

മുല്ലപ്പെരിയാറില്‍ ഷട്ടര്‍ തുറന്നതിന് മറുപടിയുമായി തമിഴ്‌നാട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് കേരളത്തിലേക്ക് വെള്ളം ഒഴുക്കുമെന്നുകാണിച്ച്, തുറക്കുന്നതിനുമുമ്പ് അധികൃതര്‍ക്ക് ഇമെയില്‍ അയച്ചിരുന്നുവെന്ന് തമിഴ്‌നാട്. അണക്കെട്ടിലുള്ള രണ്ടു സംസ്ഥാനത്തെയും ഉദ്യോഗസ്ഥര്‍ ഓരോ നിമിഷവും പരസ്?പരം ബന്ധപ്പെട്ടുകൊണ്ടിരിക്കെയാണിത്.
12 മണിക്കൂറെങ്കിലും മുമ്പ് അറിയിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. ആളുകളെ സുരക്ഷിതരായി മാറ്റിപ്പാര്‍പ്പിക്കാന്‍ ഇത്രയും സമയം വേണം. ചൊവ്വാഴ്ച വെളുപ്പിന് ഒന്നരയ്ക്കും രണ്ടരയ്ക്കുമിടയില്‍ ഷട്ടര്‍ തുറക്കുമെന്നാണ് തേനി കളക്ടര്‍ ഔദ്യോഗികമായി അറിയിച്ചിരുന്നതെന്ന് ഇടുക്കി കളക്ടര്‍ വി.രതീശന്‍ പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടു നടത്തിയ ആശയവിനിമയത്തിലും ഇങ്ങനെയാണ് അറിയിച്ചത്. എന്നാല്‍ ഈ ധാരണ ലംഘിച്ച് രാത്രി എട്ടുമണിയോടെതന്നെ ഷട്ടറുകള്‍ തുറക്കുകയായിരുന്നു. മുന്നറിയിപ്പില്ലാതെ രാത്രിയില്‍ കേരളത്തിലേക്ക് വെള്ളമൊഴുക്കരുതെന്ന് നേരത്തെതന്നെ തേനി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഷട്ടര്‍ തുറക്കുംമുമ്പ് കേന്ദ്ര ജലകമ്മിഷനെ അറിയിക്കണമെന്നാണ് ചട്ടം. ഇതും പാലിക്കപ്പെട്ടില്ല.
ഡാമിന്റെ നടത്തിപ്പിന് ഓപ്പറേറ്റിങ് മാനുവല്‍ ആവശ്യമാണ്. ഇതുണ്ടാക്കിനല്‍കണമെന്ന് കേരളത്തിന്റെ ഉദ്യോഗസ്ഥര്‍ മേല്‍നോട്ടസമിതിയിലും ഉപസമിതിയിലും പലതവണ ആവശ്യപ്പെട്ടിട്ടും പ്രയോജനമുണ്ടായിട്ടില്ല. ഈ അവസ്ഥ മുതലെടുത്താണ് തമിഴ്‌നാട് തോന്നിയപോലെ പ്രവര്‍ത്തിക്കുന്നത്. സെക്കന്‍ഡില്‍ അയ്യായിരത്തോളം ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നതിനാലാണ് തമിഴ്‌നാടിന് ഷട്ടര്‍ തുറക്കേണ്ടിവന്നത്.
സെക്കന്‍ഡില്‍ 2200 ഘനയടിയില്‍ക്കൂടുതല്‍ അവര്‍ക്കു കൊണ്ടുപോകാനാകില്ല. വീണ്ടും മഴ കനത്തിരുന്നെങ്കില്‍ 13 ഷട്ടറും തുറക്കേണ്ടിവന്നേനെ. എങ്കില്‍ പെരിയാര്‍തീരത്ത് അത് വലിയ നാശം വിതയ്ക്കുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha