അച്ഛനും മകനും ചേര്‍ന്ന് കടത്തിയത് 6 സ്ത്രീകളെ; ആദ്യം പ്രേമം, പിന്നെ വിവാഹ വാഗ്ദാനം, പീഡനം, വീഡിയോ, പെണ്‍വാണിഭം...

ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പിടിയിലായ ജോയ്‌സ്, അരുണ്‍ എന്നിവര്‍ ജോയ്‌സിന്റെ അച്ഛന്‍ ജോഷിയുമായി ചേര്‍ന്ന് ആറു സ്ത്രീകളെ ബഹ്‌റൈനിലേക്കു കടത്തിവിട്ടതായി പൊലീസ് അറിയിച്ചു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. നാലു ദിവസത്തേക്കു ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
പെണ്‍കുട്ടികളെ പ്രേമം നടിച്ചു വലയില്‍ വീഴ്ത്തി വിവാഹ വാഗ്ദാനം നല്‍കിയാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്. പിന്നീട് അവര്‍ അറിയാതെ രഹസ്യമായി റിക്കാര്‍ഡ് ചെയ്ത വിഡിയോ ദൃശ്യങ്ങള്‍ കാണിച്ചു പെണ്‍വാണിഭത്തിനു പ്രേരിപ്പിച്ചു പണം സമ്പാദിക്കും.
ഈ പെണ്‍കുട്ടികളെ പിന്നീടു മറ്റുള്ളവര്‍ക്കു കൈമാറും. ഇതു സംബന്ധിച്ച ഇന്റര്‍നെറ്റ് പരസ്യം ഇവരുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ സഹിതമാണു നല്‍കിയിരുന്നത്. പെണ്‍കുട്ടികളെ ശീതളപാനീയത്തില്‍ ലഹരിവസ്തു കലര്‍ത്തിയും പീഡിപ്പിച്ചിരുന്നു. അരുണ്‍ ആണു ലഹരിവസ്തുക്കള്‍ എത്തിച്ചിരുന്നത്. കേസിലെ മറ്റൊരു പ്രതി അക്ബറിന്റെ സഹായത്തോടെയാണു പലരെയും വിദേശത്തേക്കു കടത്തിയത്. നെടുമ്പാശേരി, ചെന്നൈ, മധുര, മുംബൈ എന്നീ വിമാനത്താവളങ്ങള്‍ വഴിയാണ് ഇവര്‍ ബഹ്‌റൈനിലേക്കു കടത്തിയെന്നു പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അവിടെയുള്ള മുജീബ് എന്ന വ്യക്തിയുടെ അടുത്തേക്കാണു കയറ്റിവിട്ടത്. ഇയാളുടെ ആലുവയിലെ ചില ബന്ധുക്കള്‍ക്കും ഈ ഇടപാടുമായി ബന്ധമുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.
ജോയ്‌സിനെയും സുഹൃത്ത് അരുണിനെയും ബെംഗളൂരുവില്‍ നിന്നാണു കഴിഞ്ഞ ദിവസം പോലീസ് പിടിച്ചത്. അവിടെ ഒളിവില്‍ താമസിക്കവെ ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയായിരുന്നു അറസ്റ്റ്. 2010 മുതല്‍ ജോഷി ഉള്‍പ്പെട്ട എല്ലാ പെണ്‍വാണിഭ കേസിലും ജോയ്‌സും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha