അത് ഞങ്ങളുടെ കൈ... വെള്ളാപ്പള്ളിയുടെ കൂപ്പു കൈ ചിഹ്നം അംഗീകരിക്കില്ലെന്ന് സുധീരന്‍

വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്കെതിരെ ആദ്യ പ്രതിഷേധം. കെപിസിസി പ്രസിഡന്റ് വി.എം. സുധീരനാണ് രംഗത്തെത്തിയിരിക്കുന്നത്. എസ്എന്‍ഡിപി യോഗം നേതൃത്വം നല്‍കുന്ന ഭാരത് ധര്‍മ ജനസേന (ബിഡിജെഎസ്) പാര്‍ട്ടിയുടെ ചിഹ്നത്തിനെതിരെയാണ് വി.എം. സുധീരന്‍ രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ചിഹ്നത്തോട് സാമ്യമുളള ചിഹ്നമാണ് ബിഡിജെസിന്റേത്. കൂപ്പു കൈ എന്ന ചിഹ്നം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. കൈപ്പത്തിയോട് സാമ്യമുള്ള ചിഹ്നം ആരു കൊണ്ടുവന്നാലും അംഗീകരിക്കില്ല. ഇതിനെതിരെ ഏതറ്റംവരെയും പോകും. തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും സുധീരന്‍ അറിയിച്ചു.
ഡിസിസി പ്രസിഡന്റുമാരെ മാറ്റണമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനത്തിന്റെ ആശങ്കകളെ തീര്‍ത്തും അവഹേളിക്കുന്നതാണ് കേന്ദ്രത്തിന്റെ നയമെന്നും സുധീരന്‍ പറഞ്ഞു. ഇത് കേരളത്തോടുള്ള അനീതിയാണ്. കേന്ദ്രസര്‍ക്കാര്‍ നയം മാറ്റണം. റബര്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കാത്ത നടപടി പ്രതിഷേധാര്‍ഹമാണ്. 16ന് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് കേന്ദ്രത്തിന്റെ കണ്ണ് തുറപ്പിക്കുമെന്ന് കരുതുന്നതായും സുധീരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha