മലപ്പുറത്ത് ലാത്തിചാര്‍ജിനിടെ കാണാതായ ആളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ടാര്‍ മിക്‌സിംഗ് യൂണിറ്റിനെതിരെയുള്ള പ്രതിഷേധസമരത്തിനെതിരെ നടത്തിയ പോലീസ് ലാത്തിചാര്‍ജിനിടെ കാണാതായ ആളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലാണി പാണരുകുന്ന് അയ്യപ്പനെ(35)യാണ് ഇന്നു രാവിലെ എട്ടരയോടെ വീടിനു സമീപമുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണെ്ടത്തിയത്. ഇയാള്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ചു പത്തപ്പിരിയം മെയിന്‍ റോഡില്‍ നാട്ടുകാര്‍ പ്രതിഷേധപ്രകടനം നടത്തുകയാണ്.
ഏറെ കാലമായി ക്രഷറിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരം ചൊവ്വാഴ്ച വഴിതടയലിലും സംഘര്‍ഷത്തിലും കലാശിക്കുകയായിരുന്നു. ചൊവ്വാഴ്ച പത്തപ്പിരിയം ബേക്കലക്കണ്ടിയിലെ ടാര്‍ മിക്‌സിംഗ് പ്ലാന്റിലേക്കുള്ള സാമഗ്രികളുമായി വാഹനങ്ങള്‍ എത്തുന്നുണെ്ടന്ന വിവരമറിഞ്ഞ് തടയാന്‍ നെല്ലാണി റോഡില്‍ നിന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള നൂറുക്കണക്കിനാളുകള്‍ക്കു നേരെയാണ് പോലീസ് സംഘം ലാത്തിവീശിയത്. രണ്ടുവര്‍ഷമായി പത്തപ്പിരിയം ബേക്കലക്കണ്ടിയില്‍ ടാര്‍ മിക്‌സിംഗ് പ്ലാന്റുമായി ബന്ധപ്പെട്ട് നാട്ടിലെ ജനങ്ങള്‍ സമരം നടത്താന്‍ തുടങ്ങിയിട്ട്.
അതേസമയം പോലീസ് ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ച് ഇന്ന് എടവണ്ണയില്‍ ഇടതുമുന്നണി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണമാണ്. വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha