കെ.ബാബുവിനും ബിജു രമേശിനും എതിരെ അന്വേഷണത്തിന് ഉത്തരവ്; പരാതിയിന്മേല്‍ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തണം

ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനും ബിജു രമേശിനും എതിരെ അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്. പരാതിയിന്മേല്‍ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തണമെന്ന് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.
ജനുവരി 23 ന് മുന്‍പ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി ബാബുവിന് ബിജു രമേശ് 50 ലക്ഷം രൂപ കോഴ നല്‍കിയെന്ന് അവകാശപ്പെട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി.
എന്നാല്‍ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ത്തു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടന്നതാണെന്നും ഇപ്പോഴും നടന്നു വരികയാണെന്നും അതിനാല്‍ പുതിയ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. അന്വേഷണത്തെ നിരുത്സാഹപ്പെടുത്തേണ്ടെന്ന് പറഞ്ഞ കോടതി വീണ്ടും ഒരന്വേഷണം കൂടി നടത്തിയാല്‍ എന്താണ് കുഴപ്പമെന്നും ചോദിച്ചു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























