തിരുവനന്തപുരത്ത് ഫ്‌ളാറ്റിന് താഴെ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മത്സ്യത്തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു

തിരുവനന്തപുരത്ത് ഫ്‌ളാറ്റിന് താഴെ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മത്സ്യത്തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു. വിഴിഞ്ഞം മതിപ്പുറത്ത് പരേതനായ മുഹമ്മദ് അബ്ദുല്‍ ഖാദറിന്റെയും ആരിഫ ബീവിയുടെയും മകന്‍ നവാസ് ഖാന്‍ (37) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30 ഓടെയാണ് നവാസിനെ ഫ്‌ലാറ്റിന് താഴെ വീണ നിലയില്‍ കണ്ടെത്തിയത്.പുലര്‍ച്ചെ 2.30 ഓടെയാണ് നവാസ് കടലില്‍ നിന്നും മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തിയത്.
ഫ്‌ലാറ്റിലേക്ക് പോയ നവാസിനെ രാവിലെ നാട്ടുകാരാണ് ആദ്യം താഴെ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ വീട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് ആദ്യം വിഴിഞ്ഞം ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസാര ശേഷിയില്ലാത്ത നവാസ് ഖാനും ഭാര്യയും രണ്ട് പെണ്‍മക്കളും മതിപ്പുറത്തെ ഫ്‌ളാറ്റില്‍ മൂന്നാം നിലയിലാണ് താമസമായിരുന്നത്.
ഈ ഫ്‌ളാറ്റിന് താഴെ വീണ് കിടക്കുന്ന നിലയിലായിരുന്നു നവാസിനെ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ മൃതദേഹം ഖബറടക്കി.അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിഴിഞ്ഞം പൊലീസ് .
"
https://www.facebook.com/Malayalivartha
























