വിദ്യാലയത്തിലെ കുട്ടികൾക്കായി കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തും.... ആവശ്യമായ അധ്യാപകരെ അടിയന്തരമായി താൽക്കാലികമായി നിയമിക്കും... മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി എൽ പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ അധ്യായനം മുടങ്ങില്ലെന്ന ഉറപ്പുമായി പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി എൽ പി സ്‌കൂളിലെ വിദ്യാര്‍ഥികൾക്കായി കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തും. അധ്യായനം മുടങ്ങില്ലെന്ന ഉറപ്പുമായി പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ആവശ്യമായ അധ്യാപകരെ അടിയന്തരമായി താൽക്കാലികമായി നിയമിക്കും. ഇതിനുള്ള നടപടികൾ സ്വീകരിക്കാനായി മലപ്പുറം ഡി ഇ ഒ സുനിതയെയും പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സന്തോഷിനെയും ചുമതലപ്പെടുത്തി.
ആരോഗ്യവകുപ്പുമായി ചേർന്ന് വനിതാ-ശിശുക്ഷേമ വകുപ്പ് ജില്ലാ ഓഫീസർ ഗോപകുമാറിന്റെ മേൽനോട്ടത്തിൽ സ്‌കൂൾ തുറക്കുന്നതിന് ഒരാഴ്ച മുമ്പ് കൗൺസിലിംഗ് പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി .
വേനലവധിക്കാലമാണെങ്കിലും സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി പ്രധാനാധ്യാപകൻ അഹമ്മദ് കുട്ടിയ്ക്ക് ജി.എൽ.പി.എസിന്റെ താൽക്കാലിക ചുമതല കൂടി നൽകിയെന്ന് മന്ത്രി അറിയിച്ചു. ജി എൽ പി എസ് പാങ്ങിലെ ഹെഡ്മിസ്ട്രസ് അജിത അധ്യാപകരായ മജീദ്, ആശ, റംല സുഹ്‌റ, പാചകത്തൊഴിലാളി സാജിത ജി.യു.പി.എസ്. പാങ്ങിലെ അധ്യാപികയായ ഷക്കീല മജീദിന്റെ ഭാര്യ റുഖിയ സുഹ്‌റയുടെ മകൻ ഹിഷാം എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നിയമപ്രകാരമുള്ള എല്ലാവിധ സഹായങ്ങളും സർക്കാർ നൽകുമെന്നും മന്ത്രി.
"
https://www.facebook.com/Malayalivartha

























