ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ. നേരത്തെ നൽകിയ നോട്ടീസുകൾ തള്ളപ്പെട്ടെങ്കിലും, കൂടുതൽ ശക്തമായ നീക്കങ്ങളുമായി നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനമുള്ളത്.
131-ാം ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിന് തുടര്‍ച്ചയായാണ് പ്രതിപക്ഷം നീക്കം ശക്തമാക്കിയിട്ടുള്ളത്. ഭരണ ഘടനാപരമായ നിഷ്പക്ഷത പാലിക്കുന്നതിൽ പരാജയപ്പെട്ടു, എക്സിക്യൂട്ടീവിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നു. തെരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണങ്ങൾ തടസ്സപ്പെടുത്തുന്നു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് നിലനിൽക്കുന്നത്.
ബിഹാർ, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക പുതുക്കുന്നതിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായും നോട്ടീസിൽ ചൂണ്ടികാണിക്കുന്നു. ബിജെപിയുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സമീപനം വലിയ ജനരോഷത്തിനും കാരണമാക്കിയിരിക്കയാണ്.
"
https://www.facebook.com/Malayalivartha


























