അവസാനം കണ്ടത് ബാങ്കിൽ പിന്നീട് അവനെയാരും കണ്ടില്ല വടകരയിൽ യുവാവ് MISSING !!

ബാങ്കിൽ പോയി വരാമെന്ന് പറഞ്ഞിറങ്ങിയ കോഴിക്കോട് സ്വദേശി വിഷ്ണുവിനെ പിന്നീടാരും കണ്ടിട്ടില്ല. വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് ഒരാഴ്ച. പോലീസും സുഹൃത്തുക്കളും ബന്ധുക്കളും രാവും പകലും അന്വേഷണം തുടരുന്നു. എവിടെയെന്നൊരു എത്തും പിടിയുമില്ല. ലോൺ ആപ്പ് ഭീഷണിയുണ്ടായിരുന്നു എന്നതാണ് പോലീസിന് കിട്ടിയ ഏക സൂചന!! വിഷ്ണു നാടു വിട്ടോ !? അതോ വിഷ്ണുവിനെ ആരെങ്കിലും തട്ടിക്കൊണ്ട് പോയോ? പണമാണ് ലക്ഷ്യമെങ്കിൽ ഫോൺ കോൾ വരേണ്ടുന്ന സമയം കഴിഞ്ഞു. കേസും വാർത്തയുമായതിനാൽ അതിനുള്ള സാധ്യതയും കുറവ്.. ! അങ്ങനെയെങ്കിൽ മറ്റെന്തെങ്കിലും അപായം സംഭവിച്ചോ? വളരെ ആശങ്കയോടെയാണ് വിഷ്ണുവിനായുള്ള തിരച്ചിൽ തുടരുന്നത്.
കോഴിക്കോട് വടകര ആയഞ്ചേരി സ്വദേശിയായ വിഷ്ണുവിനെ കാണാനില്ലെന്ന കുടുംബത്തിൻറെ പരാതിയിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. വിഷ്ണുവിന് ലോൺ ആപ്പുകാരിൽ നിന്നും ഭീഷണിയുണ്ടായിരുന്നുവെന്ന് തെളിവുസഹിതം ഇന്നലെ കുടുംബം പരാതി സൈബർ പൊലീസിലും പരാതി നൽകിയിരുന്നു. വിഷ്ണുവിൻറെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് പൊലീസിൻറെ അന്വേഷണം.
കോഴിക്കോട്: കോഴിക്കോട് വടകര ആയഞ്ചേരി സ്വദേശിയായ വിഷ്ണുവിനെ കാണാനില്ലെന്ന കുടുംബത്തിൻറെ പരാതിയിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. വിഷ്ണുവിന് ലോൺ ആപ്പുകാരിൽ നിന്നും ഭീഷണിയുണ്ടായിരുന്നുവെന്ന് തെളിവുസഹിതം ഇന്നലെ കുടുംബം പരാതി സൈബർ പൊലീസിലും പരാതി നൽകിയിരുന്നു.
വിഷ്ണുവിൻറെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് പൊലീസിൻറെ അന്വേഷണം. 10000 രൂപയാണ് ലോൺ ആപ്പ് വഴി വിഷ്ണു വായ്പയെടുത്തത്. ഇതിൻറെ തിരിച്ചടവ് മുടങ്ങിയതോടെ മോർഫ് ചെയ്ത ചിത്രങ്ങളടക്കം കാണിച്ച് ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ഭീഷണിപ്പെടുത്തിയെന്നും കാണാതാകുന്നതിന് തൊട്ടു മുൻപ് വന്ന ഫോൺകോളിൽ വിഷ്ണു അസ്വസ്ഥനായിരുന്നെന്നുമാണ് കുടുംബത്തിൻറെ പരാതി. വിഷ്ണുവിനെ കാണാതായിട്ട് ഇന്നേക്ക് ഏഴു ദിവസമാകും.
ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവാവ് പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് കുടുംബത്തിൻറെ പരാതി. സംഭവത്തിൽ വടകര പൊലീസ് ആണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. കാസർകോടാണ് വിഷ്ണവിന്റെ അവസാന ടവർ ലൊക്കേഷൻ. സിസിടിവി കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം.
https://www.facebook.com/Malayalivartha


























