Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെട്ടിട നിർമാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടി. മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ

19 APRIL 2026 02:29 PM IST
മലയാളി വാര്‍ത്ത

കെട്ടിട നിർമാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടി. മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ രം​ഗത്ത്. വയനാട് ടൗൺഷിപ്പ് വിവാദത്തിനിടെ മന്ത്രി വിവാദം തന്നെ മായ്ച്ച് കളഞ്ഞു എന്ന് കാണിച്ച് പുറത്ത് വിട്ട വീഡിയോ ചൂണ്ടിക്കാണിച്ചാണ് പരിഹാസം.
ഊരാളുങ്കലും മന്ത്രിയും തമ്മിലുള്ള ഒത്തുകളിയാണ് കഴിഞ്ഞ ദിവസം കണ്ടത്. യുഡിഎഫ് സർക്കാർ വന്നാൽ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.വയനാട് ടൗൺഷിപ്പിൽ മന്ത്രി രാജൻ നടത്തിയത് പരിശോധനാ നാടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പരിഹസിച്ചു.

വിള്ളൽ പരിശോധിക്കേണ്ടത് എഞ്ചിനീയറാണ്. ഗുരുതര ക്രമക്കേടാണ് നടന്നത്. ഓരോ ക്രമക്കേടുകളായി പുറത്തുവരുമെന്നും വി.ഡി സതീശൻ പറഞ്ഞു. എന്നാല്‍ വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ കണ്ടെത്തി എന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഒരു വീട് പോലും വെച്ചു നൽകാതെയാണ് യൂത്ത്കോൺഗ്രസ് വിള്ളൽ കാണാൻ പോയത്. വിള്ളൽ തിരഞ്ഞ് നടക്കുന്ന കോൺഗ്രസുകാർ പിരിച്ച പണത്തിന്റെ കണക്ക് പറയട്ടേയെന്നും മന്ത്രി പറഞ്ഞു. അതിനിടെ, മുണ്ടക്കൈ ദുരന്തബാധിതർക്ക് നിർമ്മിക്കുന്ന സർക്കാർ ടൗൺഷിപ്പിലെ വീടുകളിലുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തിരക്കിട്ട നടപടികള്‍ കരാറുകാരായ ഊരാളുങ്കല്‍ തുടങ്ങി.

വിള്ളലുണ്ടായിട്ടില്ലെന്ന നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് അറ്റകുറ്റപ്പണികള്‍ തുടങ്ങിയത്.സർക്കാർ ടൗൺഷിപ്പിൽ നിർമ്മിക്കുന്ന വീടുകളിൽ ചോർച്ച കണ്ടെത്തിയ വീടുകളിലെ അപാകതകൾ പരിഹരിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. നിലവിൽ കോൺക്രീറ്റ് ചെയ്ത വീടുകൾക്ക് മുകളിൽ വാട്ടർപ്രൂഫിങ്ങിനോടൊപ്പം വീണ്ടും കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തികൾ പുരോഗമിക്കുകയാണ്.

ടൗൺഷിപ്പിലെ വീടുകളിൽ നിലവിൽ കണ്ടെത്തിയ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച ശേഷം മാത്രമേ വീട് കൈമാറൂ എന്നാണ് ഊരാളുങ്കൽ അധികൃതർ പറയുന്നു. ഫേസ് ഒന്നിൽ പെട്ട 178 കുടുംബങ്ങൾക്ക് മെയ് 20നകം വീട് കൈമാറാൻ കഴിയുമെന്നും ഊരാളുങ്കൽ അവകാശപ്പെടുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (9 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (41 minutes ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (45 minutes ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (3 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (4 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (4 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

Malayali Vartha Recommends