ചെങ്ങന്നൂരിൽ കാർ ഒന്നിലധികം ബസുകളിലിടിച്ച് അപകടം.... രണ്ട് പേർക്ക് പരുക്ക്

ചെങ്ങന്നൂരിൽ കല്ലിശേരി ജംഗ്‌ഷന് സമീപത്ത് കാർ ഒന്നിലധികം ബസുകളിലിടിച്ച് അപകടം. കെഎസ്ആർടിസി ബസിലും സ്വകാര്യബസിലും ഇടിച്ചാണ് അപകടം സംഭവിച്ചത്.
കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കുകൾ ഗുരുതരമല്ലെന്നാണ് സൂചനകളുള്ളത് . ഇന്ന് രാവിലെ ആറരയോടെയാണ് അപകടം സംഭവിച്ചത്.
ചെങ്ങന്നൂർ ഭാഗത്തേക്ക് വന്ന കെഎസ്ആർടിസി ബസിലേക്ക് എതിർദിശയിൽ നിന്ന് വന്ന കാർ ആദ്യം ഇടിക്കുകയായിരുന്നു. കാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാനായി ശ്രമിക്കുന്നതിനിടെയാണ് കാർ അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാർ റോഡിനു കുറുകെ തെന്നി മാറിയാണ് പിന്നാലെ വന്ന സ്വകാര്യ ബസിൽ ഇടിച്ചത്. അപകടമുണ്ടായ എംസി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























