Widgets Magazine
09
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

9മരണം തന്റെ കൈയ്യാലോ!! മനസ്സും ശരീരവും ഒരേ പോലെ നീറിപുകഞ്ഞ് ആശുപത്രിയിൽ നാഷാദിന്റെ മൊഴി നിർണായകം

19 APRIL 2026 11:42 AM IST
മലയാളി വാര്‍ത്ത

എന്നും കുട്ടികളെയും കൂട്ടി ബസ്സെടുത്ത് പോകുന്ന നാഷാദ് ഇന്ന് അതേ കുട്ടികളുടെ പ്രിയ്യപ്പെട്ട അധ്യാപകരുടെ മരണത്തിന് അറിയാതെയെങ്കിലും കാരണക്കാരനായിരിക്കുന്നു.. ആ മനസ്സിന് താങ്ങാവുന്നതിലപ്പുറമാണ് ആ വേദന. ഡ്രൈവർക്ക് കുറച്ച് വിശ്രമമായിക്കോട്ടെ എന്ന് കരുതിയാകം നാഷാദ് വിനോദ യാത്രയിലും തന്റെ ജോലി ഏറ്റെടുത്തത്. എന്നാൽ സംഭവിച്ചതാകട്ടെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ​ദുരന്തവും. ഇന്ന് ആശുപത്രിയിൽ അതീവ ​ഗുരുതരാവസ്ഥയിൽ കഴിയുന്ന നൗഷാദ് എത്രയും പെട്ടന്ന് സുഖമായി ജീവിതത്തിലേക്ക് തിരിച്ച് വരട്ടെയെന്നാണ് പ്രാർത്ഥന.

അയാളുടെ മൊഴി അത് ഏറെ പ്രധാനപ്പെട്ടതാണ്. ആ അവസാന നിമിഷത്തിൽ എന്ത് സംഭവിച്ചു എന്ന സുപ്രധാന വിവരം നൽകാൻ ഇനി നൗഷാദിനെ കൊണ്ട് സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. എന്നാൽ നൗഷാദ് കണ്ണ് തുറക്കുമ്പോൾ കൂടെ യാത്ര ചെയ്തിരുന്ന 9 പേർ മരണപ്പെട്ടു എന്ന വാർത്ത എങ്ങനെ അയാളെ അറിയിക്കും എന്ന ആശങ്കയിലാണ് നൗഷാദിന്റെ ബന്ധുക്കൾ.

വിനോദയാത്രയുടെ ആനന്ദം കണ്ണീര്‍ക്കടലായി മാറിയ കാഴ്ചയ്ക്കാണ് വാല്‍പ്പാറ ചുരം സാക്ഷ്യം വഹിച്ചത്. പാങ്ങ് പള്ളിപ്പറമ്പ് സ്‌കൂളിലെ അധ്യാപകരും കുടുംബാംഗങ്ങളും സഞ്ചരിച്ച ട്രാവലര്‍ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ നിന്ന് നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേക്ക് മറിഞ്ഞപ്പോള്‍ പൊലിഞ്ഞത് ഒമ്പത് വിലപ്പെട്ട ജീവനുകളാണ്. ചിരിച്ചും പാടിയും മടങ്ങിയ ആ സംഘത്തിന്റെ സ്വപ്നങ്ങള്‍ ഒമ്പതാം വളവിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ തകര്‍ന്നുപോയി.

ദുരന്തത്തില്‍ പരിക്കേറ്റ് ഇനി നാല് പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ രണ്ടുപേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഇരുവരും തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ നിരീക്ഷണത്തിലാണ്. ഏഴ് സ്ത്രീകളും ഒരു കുട്ടിയുമടക്കം ഒമ്പത് പേരുടെ വിയോഗം പാങ്ങ് ഗ്രാമത്തിന് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായെങ്കിലും, ഉറ്റവരുടെ മനസ്സിലെ മുറിവ് ഉണങ്ങാത്ത വേദനയായി ബാക്കി നില്‍ക്കുന്നു.

 

പരിക്കേറ്റവര്‍ ജീവിതത്തിലേക്ക് വേഗം മടങ്ങിവരാനുള്ള പ്രാര്‍ത്ഥനയിലാണ് ഒരു നാട് മുഴുവന്‍. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണ്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള നൗഷാദ് അലി, മുഹമ്മദ് ഫായിസ് എന്നിവരുടെ നില ഗുരുതരമാണ്. ഇരുവരും നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ നിരീക്ഷണത്തിലാണ്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലുള്ള സഹദിന്‍ മുഹമ്മദിനെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റി. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മസ്‌നിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇദ്ദേഹത്തെയും വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.

കേരളത്തിലെ ഭൂപ്രകൃതിയില്‍ ഡ്രൈവര്‍മാര്‍ക്ക് എന്നും വെല്ലുവിളിയാണ് മലനിരകളിലെ ചുരങ്ങള്‍. വയനാടന്‍ ചുരമായാലും ഇടുക്കിയിലെ ഹൈറേഞ്ച് പാതകളായാലും പശ്ചിമഘട്ടത്തിന്റെ മടക്കുകളിലൂടെയുള്ള യാത്ര സാഹസികത നിറഞ്ഞതാണ്. പ്രത്യേകിച്ച്, ടണ്ണുകളോളം ഭാരമുള്ള ചരക്കുകള്‍ കയറ്റി വലിയ ലോറികളും ട്രക്കുകളും ഈ കൊടുംവളവുകള്‍ താണ്ടുമ്പോള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ ഒരിഞ്ച് പാളിയാല്‍ പോലും അത് വലിയ ദുരന്തത്തിലാണ് കലാശിക്കുക. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (58 minutes ago)

തായ്‌ലൻഡിൽ അന്തരിച്ച മാധ്യമം മുൻ ചീഫ് സബ് എഡിറ്ററും ചരിത്ര ഗവേഷകനും ചലച്ചിത്ര- നാടക പ്രവർത്തകനുമായ സമീൽ ഇല്ലിക്കലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും  (1 hour ago)

സിപ്രിയുടെ വെളിപ്പെടുത്തൽ പാകിസ്താനെ ഞെട്ടിച്ചു: കണ്ണുതള്ളി പാക് ഭരണകൂടം... മുച്ചൂടും നശിക്കും  (1 hour ago)

കേരളത്തിൽ മഴ കനത്തതോടെ പ്രാദേശിക ശുദ്ധജല മത്സ്യങ്ങളെയും സംരക്ഷിക്കാനുള്ള നീക്കവുമായി ഫിഷറീസ് വകുപ്പ് രംഗത്ത്...  (1 hour ago)

വെള്ളാപ്പള്ളി നടേശൻ ഇനി വി ഡി എസിന് മുന്നിൽ മുട്ടിലിഴയും! സുധീരന്റെ പണി ഏറ്റു!  (2 hours ago)

നേരം വെളുപ്പിക്കില്ലെന്ന് ഇറാൻ..! തല പിളർത്തി ട്രംപ്..!യുദ്ധത്തിൽ ട്വിസ്റ്റ്...ഇസ്രായേൽ കലിപ്പിൽ ഇറാനികൾ കൂട്ടത്തോടെ ഓടി  (2 hours ago)

തൃശൂരിൽ മിന്നൽ ചുഴലി.... അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി, മിന്നൽ ചുഴലിയിൽ നിന്നും കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി  (2 hours ago)

ആഗോള വിതരണ പ്രതിസന്ധിക്കിടയിലും തടസ്സമില്ലാതെ എച്ച്പിസിഎല്ലിൻ്റെ എൽപിജി വിതരണം  (2 hours ago)

സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം...സെക്രട്ടേറിയറ്റിലെ പ്രധാന പ്രവേശന കവാടമായ നോർത്ത് ഗേറ്റ് അടച്ചു...  (2 hours ago)

  ഇന്ത്യന്‍ ഓഹരി വിപണിയിൽ ഉണർവ്..... നിഫ്റ്റി 109 പോയിന്റ് നേട്ടത്തോടെ വ്യാപാരം  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വ​ർണവിലയിൽ വർദ്ധനവ്.... പവന് 1080 രൂപയുടെ വർദ്ധനവ്  (3 hours ago)

നീറ്റ് യു.ജി. പുനഃപരീക്ഷ... വൻ സുരക്ഷാസന്നാഹങ്ങൾ  (4 hours ago)

ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തി  (4 hours ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; സംസ്ഥാനത്ത് കാലവർഷം കനക്കുന്നു  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം... ദുരന്തബാധിതർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ധനസഹായം കൈമാറി  (4 hours ago)

Malayali Vartha Recommends