ഫാരിസിനെ കുടഞ്ഞാല്‍ വമ്പന്മാര്‍ പുറത്തുചാടും;ഫാരിസിന് നിക്ഷേപമുള്ള തൊണ്ണൂറോളം റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ രാഷ്ട്രീയ-സിനിമ മേഖലയിലെ വമ്പന്മാര്‍ക്ക് പങ്ക്,ഇഡി ഫാരിസിലേക്ക് അടുക്കുമ്പോള്‍ സിപിഎമ്മിന് ചങ്കിടിപ്പ്,പിണറായി കുടുംബത്തേക്ക് നീളുന്ന ബിസ്‌നസ് ചങ്ങാത്തം,മുഖ്യന് പണി പാളും

ഫാരിസ് അബൂബക്കറിന് പിന്നില്‍ ഒളിച്ചിരിക്കുന്നത് വമ്പന്മാര്‍. ഫാരിസിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ രാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് മാത്രമല്ല ചലച്ചിത്ര മേഖലയിലെ പലര്‍ക്കും പങ്കുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള വമ്പന്‍ ഭൂമാഫിയയിലേക്ക് കേന്ദ്ര ഏജന്‍സികള്‍. കാടിളക്കി പരിശോധിക്കും വമ്പന്‍ സ്രാവുകളെ പൂട്ടാന്‍ തന്നെ നീക്കം. ഫാരിസ് അബൂബക്കറിന് നിക്ഷേപമുള്ള ചെറുതും വലുതുമായ തൊണ്ണൂറോളം റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടിയതായാണ് ഇന്‍കംടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം. ഇതിലെല്ലാം രാഷ്ട്രീയസിനിമാ രംഗത്തുത്തുള്ളവര്‍ക്ക് പങ്കുണ്ട്. ഫാരിസിനെ കുടഞ്ഞാല്‍ വമ്പന്മാര്‍ പുറത്തുചാടും.
ഇന്‍കംടാക്‌സ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഭൂമാഫിയകളിലേക്ക് നീളുമ്പോള്‍ സിപിഎമ്മിന് ചങ്കിടിപ്പ്. റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ള രാഷ്ട്രീയചലച്ചിത്ര മേഖലയിലെ പ്രമുഖരും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് വ്യവസായി ഫാരിസ് അബൂബക്കറിന്റെ ബിനാമി ഇടപാടുകളില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും ഐ.ടി. റെയ്ഡ് നടന്നത്. ഇന്‍കംടാക്‌സ് ചെന്നൈ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റാണ് ഫാരിസിന്റെ കേസ് അന്വേഷിക്കുന്നത്. കൊച്ചി, കോഴിക്കോട് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസുകളെയും അന്വേഷണസഹായത്തിന് നിയോഗിച്ചിട്ടുണ്ട്. ഫാരിസ് അബൂബക്കറിന് ഇന്‍കംടാക്‌സ് അധികൃതര്‍ നോട്ടീസ് നല്‍കിയെങ്കിലും ഹാജരായില്ലെന്നാണ് സൂചന. റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ കള്ളപ്പണ ഇടപാടുകള്‍ ഉറപ്പിച്ചതിനാല്‍ ഇ.ഡി. ചെന്നൈ യൂണിറ്റ് കേസ് രജിസ്റ്റര്‍ചെയ്യും.
ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ടി.ഡി.എസ്. രേഖകള്‍ പരിശോധിച്ചതിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഫാരിസ് അബൂബക്കറിന് നിക്ഷേപമുള്ള ചെറുതും വലുതുമായ തൊണ്ണൂറോളം റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടിയതായാണ് ഇന്‍കംടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം. സര്‍ക്കാരിന്റേതുള്‍പ്പെടെയുള്ള വന്‍കിടപദ്ധതികള്‍ പ്രഖ്യാപിക്കുംമുന്നേ പ്രദേശത്തെ തണ്ണീര്‍ത്തടഭൂമികള്‍ വാങ്ങിക്കൂട്ടുകയും റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ തരംമാറ്റുകയുമായിരുന്നു.
കേരളത്തില്‍ റെയ്ഡ് തുടങ്ങുംമുന്നേയാണ് ഫാരിസ് അബൂബക്കറിന് ഇമെയില്‍ മുഖേന ഇന്‍കംടാക്‌സ് സമന്‍സ് അയച്ചത്. ഫാരിസ് ലണ്ടനിലാണെന്ന വിവരമാണ് ചെന്നൈയിലെ ഓഫീസ് നല്‍കുന്നത്. രണ്ടാമതും സമന്‍സ് അയക്കാനാണ് നീക്കം. ഇന്‍കംടാക്‌സ് ചെന്നൈ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റാണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്. ഇ.ഡി.യുടെ ചെന്നൈ യൂണിറ്റ് ഇവരില്‍നിന്ന് വിശദ റിപ്പോര്‍ട്ട് തേടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ഫയല്‍ചെയ്യും. വിദേശനാണ്യ വിനിമയചട്ടത്തിന്റെ ലംഘനം നടന്നിട്ടുണ്ടോയെന്നും ഇ.ഡി. പരിശോധിക്കും. ഫാരിസിന്റെ ഇടനിലക്കാരന്റെ സ്വത്ത് കണ്ടുകെട്ടിഫാരിസ് അബൂബക്കറിന്റെ പ്രധാന ഇടനിലക്കാരനായ കണ്ണൂര്‍ സ്വദേശിയുടെ കൊച്ചിയിലെ ഫ്‌ലാറ്റ് ആദായനികുതിവകുപ്പ് കണ്ടുകെട്ടി. കണ്ണൂര്‍ പിലാക്കണ്ടി സ്വദേശി നജീം അഹമ്മദിന്റെ കൊച്ചി ചിലവന്നൂരുള്ള ഫ്‌ലാറ്റാണ് കണ്ടുകെട്ടിയത്. നജീബിന്റെ ബാങ്ക് അക്കൗണ്ടുകളുള്‍പ്പെടെ ഇ.ഡി. മരവിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ഫാരിസ് അബൂബക്കറിന് ഇന്‍കംടാക്‌സ് അധികൃതര്‍ നോട്ടീസ് നല്‍കിയെങ്കിലും ഇതുവരെ ഹാജരായിട്ടില്ല. റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ കള്ളപ്പണ ഇടപാടുകള്‍ ഉറപ്പിച്ചതിനാല്‍ ഇ.ഡി. ചെന്നൈ യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്യും.
https://www.facebook.com/Malayalivartha