അവരുടെ ആഗ്രഹം സഫലമായി; ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയത് നാലു കണ്‍മണികളെ...

എറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ അജിതയ്ക്ക് പിറന്നത് നാലു കണ്‍മണികള്‍. ചേര്‍ത്തല പട്ടണക്കാട് ശാന്തിനികേതനില്‍ ശശികുമാറിന്റെ ഭാര്യ അജിത (47)ക്കാണ് ആദ്യപ്രസവത്തില്‍ നാലു കുട്ടികള്‍ ജനിച്ചത്. ഇതില്‍ മൂന്നു പെണ്‍കുഞ്ഞുങ്ങളും ഒന്ന് ആണ്‍കുട്ടിയുമാണ്. ഇന്നലെ രാവിലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുക്കുകയായിരുന്നു.
നേരത്തെ പല തവണ ഗര്‍ഭം അലസിപ്പോയിരുന്നതിനാല്‍ ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ നേടിയിരുന്നു. ഇതിനിടെ ഗര്‍ഭിണിയായ ഇവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിവരികയായിരുന്നു. ഇവിടെ നിന്നു തിങ്കളാഴ്ച വൈകുന്നേരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുകയായിരുന്നു. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha