കാണാതായ വിദ്യാര്‍ത്ഥികള്‍ ഗോവയില്‍ പിടിയില്‍

വലിയതുറയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികള്‍ ഗോവയില്‍ പിടിയില്‍. സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്നും ഇറങ്ങിയത്. രാത്രി വൈകിയിട്ടും കുട്ടികള്‍ വീട്ടില്‍ എത്താത്തിരുന്നതിലാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് 6 വിദ്യാര്‍ത്ഥികള്‍ ഗോവയില്‍ പിടിയിലായത്. ഇന്നലെ രാത്രി 10 മണിയോടെയാണ് 6 പേരെയും ഗോവയിലെ മഡ്ഗാവ് റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും പോലീസ് പിടികൂടിയത്. വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ സഹോദരിയുടെ വിവാഹത്തിന് കണക്ക് എഴുതാനിരുന്നപ്പോള്‍ സംഭാവനയായി കിട്ടിയ 5000 രൂപ കവര്‍ന്നാണ് ഗോവയിലേക്ക് തിരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha