മക്കളെ രണ്ടു ലക്ഷത്തിനു വില്‍ക്കാന്‍ ശ്രമിച്ച മാതാവും സഹായിയും പിടിയില്‍

ആറുവയസും എട്ടുമാസവും പ്രായമുള്ള മക്കളെ രണ്ടുലക്ഷം രൂപയ്ക്കു വില്‍ക്കാന്‍ ശ്രമിച്ച മാതാവും സഹായിയും പിടിയില്‍. പുളിക്കല്‍ ആലുങ്ങലില്‍ വാടകവീട്ടില്‍ താമസിക്കുന്ന പുകയൂര്‍ പുളിശ്ശേരി സുബൈദ (25), സഹായി കോഴിക്കോട് മൂരിയാട് ഷാഹിദ (46) എന്നിവരെയാണു കൊണ്ടോട്ടി പോലീസ് പിടികൂടിയത്.
സുബൈദയും ഷാഹിദയും മക്കള്‍ക്കൊപ്പം പുളിക്കലിലെ വാടകവീട്ടില്‍ അടുത്തിടെയാണു താമസമാക്കിയത്. ഇരുവരും വിവാഹമോചിതരാണ്. സാമ്പത്തികപ്രയാസം മൂലം കുട്ടികളെ വില്‍ക്കുന്ന കാര്യം ജോലിക്കു നില്‍ക്കുന്ന വീട്ടിലെ ഗൃഹനാഥയോടാണ് ഇവര്‍ പറഞ്ഞത്.
ഗൃഹനാഥ ഈ വിവരം സാമൂഹികപ്രവര്‍ത്തകരായ ഐബി സുനില്‍, സാബിറ പടിണ്ടക്കല്‍ എന്നിവരെ അറിയിച്ചു. ഇവര്‍ കുട്ടിയെ വാങ്ങാനെന്ന വ്യാജേന ഇന്നലെ രാത്രി ഏഴരയോടെ വീട്ടിലെത്തി. രണ്ടുലക്ഷം രൂപയാണ് എട്ടുമാസം പ്രായമായ കുട്ടിക്ക് സുബൈദയും ഷാഹിദയും വിലയിട്ടത്.
ആറുവയസുള്ള കുട്ടിക്ക് ഇഷ്ടമുള്ള തുക നല്‍കിയാല്‍ മതിയെന്നായിരുന്നു നിലപാട്. ഒടുവില്‍ ഒന്നരലക്ഷം രൂപയ്ക്കു കച്ചവടമുറപ്പിച്ചു. അപ്പോഴേക്കും പോലീസ് രംഗത്തെത്തി. പോലീസിനെ കണ്ടയുടന്‍ കരാര്‍പത്രം ഷാഹിദ കീറി വിഴുങ്ങി. തുടര്‍ന്ന് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha