പുടവയുമായി വരന്‍ എത്തി, പക്ഷേ വധുവിനെ താലികെട്ടിയത് കാമുകന്‍

വിവാഹത്തിനു മുന്നോടിയായി സ്വീകരണചടങ്ങ് നടക്കുന്നതിനിടെ കാമുകന്‍ എത്തിയതിനെത്തുടര്‍ന്നു വിവാഹം മുടങ്ങി.
കഴിഞ്ഞദിവസം രാത്രി കൊല്ലത്തെ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ ചടങ്ങിലാണു സംഭവം. പുള്ളിക്കട സ്വദേശിയായ യുവതിയും ഓച്ചിറ സ്വദേശി യുവാവുമായുള്ള വിവാഹം ഇതേ ഓഡിറ്റോറിയത്തില്‍ അടുത്തദിവസം നടക്കാനിരുന്നതാണ്.
വിവാഹത്തിനു മുന്നോടിയായുള്ള സ്വീകരണചടങ്ങില്‍ കാമുകനും സുഹൃത്തുക്കളും എത്തിയതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കളും കാമുകനുമായി വാക്കേറ്റമുണ്ടായി.
തുടര്‍ന്നു ചെറിയതോതില്‍ സംഘര്‍ഷമായി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇരുകൂട്ടരേയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha