കൂപ്പു കൈ ചിഹ്നം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്

എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ഭാരത് ധര്‍മ ജനസേന (ബി.ഡി.ജെ.എസ്)യ്ക്ക് കൂപ്പു കൈ ചിഹ്നമായി അനുവദിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. നിലവിലുള്ള ചിഹ്നങ്ങളോട് സാമ്യതയുള്ള ചിഹ്നങ്ങള്‍ അനുവദിക്കരുതെന്ന ചട്ടം നിലനില്‍ക്കുന്നതിനാലാണിത്. ചിഹ്നം അനുവദിക്കാനാവില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കിയതോടെ ബി.ഡി.ജെ.എസിന് പുതിയ ചിഹ്നം കണ്ടെത്തേണ്ട സാഹചര്യമാണുള്ളത്.
ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിയുമായി ബി.ഡി.ജെ.എസിന്റെ ചിഹ്നത്തിന് സാമ്യമുണ്ട്. ഈ സാഹചര്യത്തില്‍ കൂപ്പു കൈ ചിഹ്നമായി അനുവദിച്ചാല്‍ അത് വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി. കൂപ്പു കൈ ചിഹ്നമായി നല്‍കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും സുധീരന്‍ പറഞ്ഞു.
ഡിസംബര്‍ നാലിന് സമത്വ മുന്നേറ്റ യാത്ര തിരുവനന്തപുരത്ത് അവസാനിച്ചപ്പോഴാണ് പാര്‍ട്ടി പതാകയ്‌ക്കൊപ്പം ചിഹ്നമായി കൂപ്പു കൈ വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha