എനിക്കതോര്‍മ്മയില്ല...സോളാര്‍ കമ്മീഷന്‍ മുമ്പാകെ ബിജു രാധാകൃഷ്ണന്‍ നാളെ സിഡി നല്‍കില്ല; മൊഴിമാറ്റാന്‍ വേണ്ടി നിയമോപദേശം തേടി ബിജു: ആഘോഷിച്ചവര്‍ പ്ലിംഗ്

സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതിയും രശ്മി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതിയുമായ ബിജു രാധാകൃഷ്ണന്റെ വാക്കുകള്‍ എക്‌സ്‌ക്ലൂസീവ് ആക്കിയ ചാനലുകളും അതുകേട്ട് രാജി ആവശ്യപ്പെട്ട് നിയമസഭ സ്തംഭിപ്പിച്ച പ്രതിപക്ഷവും വെട്ടിലായി. മുഖ്യമന്ത്രിയും സരിതയുമൊത്തുള്ള സിഡി തന്റെ പക്കല്‍ ഇല്ലെന്ന് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന്‍ മുമ്പാകെ അറിയിച്ചു. നാളെ സിഡി ഹാജരാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ബിജു അറിയിച്ചതോടെ എങ്ങനെയെങ്കിലും വിഷയത്തില്‍ നിന്നും തടിതപ്പാനുള്ള മാര്‍ഗ്ഗങ്ങളാണ് പ്രതിപക്ഷവും തിരയുന്നത്.
മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ ലൈംഗിക ആരോപണമാണ് ബിജു രാധാകൃഷ്ണന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷനു മുന്നില്‍ മൊഴി നല്‍കിയത്. കമ്മിഷന്‍ ആവശ്യപ്പെട്ടാല്‍ ഈ തെളിവുകള്‍ ഹാജരാക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 10ന് ദൃശ്യങ്ങളടങ്ങിയ സി!ഡി കൈമാറാന്‍ ബിജുവിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് മൊഴി മാറ്റാന്‍ ബിജു ഒരുങ്ങുന്നതായ റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ ഷിബു ബേബി ജോണ്‍, എ.പി. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംഎല്‍എ, ആര്യാടന്‍ ഷൗക്കത്ത്, എ.പി. അനില്‍കുമാറിന്റെ പിഎ പി. നസറുള്ള എന്നിവര്‍ സരിത എസ്. നായരെ ഉപയോഗിച്ചുവെന്നു പറഞ്ഞ ബിജു ഇതിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും അവകാശപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അഞ്ചരക്കോടി രൂപ കോഴ നല്‍കിയെന്നും ബിജു മൊഴി നല്‍കിയിരുന്നു.
മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ സോളര്‍ കമ്മിഷനു മുന്നില്‍ നല്‍കിയ മൊഴി ബിജു രാധാകൃഷ്ണന്‍ മാറ്റാനുള്ള സാധ്യതകള്‍ തേടി തുടങ്ങിയിട്ടുണ്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ബിജു നിയമോപദേശം തേടിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. മൊഴി തിരുത്തിയാല്‍ എന്തു നടപടിയുണ്ടാകുമെന്ന് അഭിഭാഷകരോട് ആരാഞ്ഞു. രശ്മി വധക്കേസിലെ അഡ്വ. ബി.എന്‍. ഹസ്‌ക്കറിനോടാണ് ബിജു നിയമോപദേശം തേടിയത്. അഡ്വ. ഹസക്കര്‍ ജയിലില്‍ ബിജുവിനെ സന്ദര്‍ശിച്ചിരുന്നു. നിലവില്‍ നല്‍കിയ മൊഴിയില്‍ ആരുടെയെങ്കിലും പേര് ഉള്‍പ്പെടുത്തുകയോ ഉള്ള പേര് മാറ്റുകയോ ചെയ്താല്‍ എന്താകും നടപടിയെന്നാണ് ബിജു അന്വേഷിച്ചത്.
തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ ഉമ്മന്‍ ചാണ്ടി പ്രതിപക്ഷത്തെയും വെല്ലുവിളിച്ചിരുന്നു.
പ്രതിപക്ഷം ചുവട് മാറ്റിയിട്ടുണ്ടെങ്കിലും ശക്തമായ തിരിച്ചടിയുമായി രംഗത്ത് വരാനാണ് കോണ്‍ഗ്രസ് തീരുമാനം. നാളെ സിഡി ഹാജരാക്കിയില്ലെങ്കില്‍ പ്രതിപക്ഷത്തിനും മാദ്ധ്യമങ്ങള്‍ക്കും കനത്ത തിരിച്ചടിയെന്നതില്‍ സംശയമില്ല. ഇനി എന്തെന്ന് കാത്തിരിക്കുക തന്നെ. ഒടുവില്‍ എല്ലാ അര്‍ത്ഥത്തിലും ഉമ്മന്‍ചാണ്ടി കൂടുതല്‍ ശക്തനാവുകയും ചെയ്യുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha