Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

മരണക്കിടക്കയിലും... ജീവിക്കുന്ന കാലത്ത് സുഖമായി ജീവിക്കുക എന്നതില്‍ വിശ്വസിച്ച ഇന്നസെന്റ് നല്‍കിയ ആത്മവിശ്വാസം വളരെ വലുത്; ഒരു തവണയേ ഇവിടെ ജീവിതമുള്ളു, പിന്നെ മുകളിലാണ്; അവിടത്തെ കാര്യം പോയവരാരും വന്ന് പറഞ്ഞിട്ടുമില്ല; മായാത്ത ചിരികള്‍

27 MARCH 2023 10:12 AM IST
മലയാളി വാര്‍ത്ത

കാന്‍സര്‍ ബാധിച്ചപ്പോഴും തികഞ്ഞ ആത്മവിശ്വാസമായിരുന്നു ഇന്നസെന്റിനുണ്ടായിരുന്നത്. മറ്റുള്ളവര്‍ക്ക് അതിജിവിക്കാനുള്ള കരുത്തും ഇന്നസെന്റ് നല്‍കിയിരുന്നു. 'കാന്‍സര്‍ വാര്‍ഡിലെ ചിരി'യുടെ എഴുപത്തിയൊന്നാം പതിപ്പിന്റെ പ്രകാശനവേദിയില്‍ അദേഹം ചിരിപ്പിച്ച് ചിന്തിപ്പിച്ചു.

ഞാന്‍ പഠിക്കുന്ന കാലത്ത്, പഠിക്കുന്ന കാലത്ത് എന്നുപറഞ്ഞാല്‍ നിങ്ങളെപ്പോലെ പഠിച്ചുവന്ന ആളല്ല, നല്ലവണ്ണം കഷ്ടപ്പെട്ട് 'ബുദ്ധി'മുട്ടി പഠിച്ച ഒരാളാണ്. എന്നെ പഠിപ്പിച്ച ഹെഡ്മാസ്റ്റര്‍ വൈലോപ്പിള്ളി ശ്രീധരമേനോന്‍ ക്ലാസെടുത്തുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പദ്യം 'കാക്ക' അദ്ദേഹം തന്നെ ചൊല്ലിക്കേള്‍പ്പിച്ച്, അദ്ദേഹം തന്നെ അര്‍ഥം പറഞ്ഞുതരുമ്പോള്‍ ഞാന്‍ വേറെയെന്തോ ആലോചിച്ചുകൊണ്ട് ഏതോ ലോകത്ത് ഇരിക്കുകയാണ്.

അന്ന് വിചാരിച്ചിട്ടില്ല, ഭാവിയിലെ അഞ്ചാം ക്ലാസില്‍ എന്റെ കുട്ടികളോ, എന്റെ മകന്റെ കുട്ടികളോ ഞാന്‍ എഴുതിയ പുസ്തകത്തിലെ ഭാഗവും പഠിക്കേണ്ടിവരുന്ന കാലവും ഉണ്ടാവുമെന്ന്. കാന്‍സര്‍ വാര്‍ഡിലെ ചിരിയിലെ ഒരു ഭാഗം പാഠപുസ്തകത്തില്‍ വന്നപ്പോള്‍ എന്റെ ഭാര്യ തലയില്‍ കൈവെച്ചു പറഞ്ഞു, ഈ കുട്ടികളും വഴിതെറ്റി പോകുമല്ലോ എന്ന്!

കുട്ടികള്‍ക്ക് അന്നേ മാസ്‌ക് നിര്‍ബന്ധമാക്കേണ്ടതായിരുന്നു. മാസ്‌ക് ധരിച്ച് പദ്യം ചൊല്ലുമ്പോള്‍ പെട്ടെന്ന് തിരിച്ചറിയില്ല. സിനിമയെടുത്ത് പൊളിഞ്ഞ കാലത്ത് ഈ സാധനം ഉണ്ടായിരുന്നെങ്കില്‍ കടക്കാര് തിരിച്ചറിയില്ലായിരുന്നു. ഇതൊക്കെ കഴിഞ്ഞതിനുശേഷം ഇപ്പോഴാണ് മാസ്‌ക് വന്നിരിക്കുന്നത്! കോവിഡും ഒമിക്രോണും ഇതുവരെ എന്റെയടുക്കലേക്ക് എത്തിയിട്ടില്ല. കാരണം കാന്‍സറിനെ ഇവരെ അകത്തേക്കു കയറ്റാന്‍ അല്പം താല്‍പര്യക്കുറവുണ്ട്. അത് കാന്‍സറിന്റെയൊരു സന്തോഷം.

അസുഖമാണ് എന്നറിഞ്ഞ് ആരെങ്കിലുമൊക്കെ വിളിച്ചു ചോദിക്കുമ്പോള്‍ ഞാന്‍ തുടങ്ങും 'ഒന്നൂല കഴിഞ്ഞയാഴ്ചയില്‍ നഖത്തിന്റെ അറ്റം തൊട്ടൊരു പെരുപ്പ് അതിങ്ങനെ കേറിക്കേറി...'വിളിച്ചയാള്‍ക്ക് ജോലിക്കു പോകേണ്ടതാണ്. ഞാന്‍ തുടര്‍ന്നുകൊണ്ടേയിരിക്കും' അതിനു കുഴമ്പുപുരട്ടിയിരിക്കുമ്പോള്‍ വയറിനകത്ത് ഒരു കുഴപ്പം അപ്പോള്‍ സഹകരണാശുപത്രിയില്‍ പോയി.' വിളിച്ചയാളുടെ സമയം കഴിഞ്ഞുകൊണ്ടിരിക്കുകയാണ്.

അയാള്‍ മനസ്സില്‍ പറയും ഏതു നേരത്താണാവോ ഇവനെ വിളിക്കാന്‍ തോന്നിയത് ദൈവമേ... ഇതെല്ലാ വീടുകളിലും എല്ലാവരും ചെയ്യുന്നതാണ്. നമ്മുടെ രോഗങ്ങള്‍ മറ്റുള്ളവര്‍ കേള്‍ക്കുമ്പോള്‍ സന്തോഷമല്ല, കാണുന്നത് അവരുടെ ഗതികേടാണ്. എന്തെങ്കിലും പ്രശ്നമുണ്ടോ എന്നു ചോദിക്കുമ്പോള്‍ ഒരു പ്രശ്നവുമില്ല എന്നുപറഞ്ഞാല്‍ ചോദ്യം അവസാനിച്ചു. പ്രശ്നം ഉണ്ടെങ്കില്‍ അവര്‍ എന്തെങ്കിലും കൊണ്ടുത്തരുമോ, ഒന്നും തരില്ല.

ജീവിതത്തിലുണ്ടാകുന്ന ഓരോ സംഭവങ്ങളും ഓരോരുത്തരോടും പറയും. അങ്ങനെ പറഞ്ഞ് പറഞ്ഞ് കേള്‍ക്കുന്നവര്‍ ആരും തന്നെ ഇതൊക്കെ എഴുതണം എന്ന് പറയാറില്ല. 'മീനമാസത്തിലെ സൂര്യന്‍' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം ഓംപുരി അതില്‍ അഭിനയിക്കുന്നുണ്ട്. വൈകുന്നേരം ഓരോ നേരംപോക്കുകള്‍ പറഞ്ഞിരിക്കും ഞാന്‍. ഓംപുരി നോക്കുമ്പോള്‍ എന്റെ ചുറ്റും ആളുകളാണ്. ഓംപുരി അവരോട് ചോദിച്ചു ഇയാള്‍ ആരാണ്? അവര്‍ പറഞ്ഞു: ഇയാള്‍ ഒരു ആക്ടറാണ്.

അയാള്‍ക്ക് ഭാഷ അറിയാമോ എന്നു ചോദിച്ചു. എനിക്കല്‍പം ഹിന്ദി അറിയാം. മേ കര്‍ത്താവായിരിക്കുമ്പോള്‍ ഹും ചേര്‍ക്കണം, തും കര്‍ത്താവായിരിക്കുമ്പോള്‍ ഇന്നത് ചേര്‍ക്കണം എന്ന് ഞാന്‍ കുറേ എഴുതിയതാണല്ലോ. പിറ്റേ ദിവസം ഞാന്‍ ഓംപുരിയുടെ അടുത്ത് ഞാനെന്റെ വീട്ടിലെ സംഭവങ്ങള്‍ പറയാന്‍ തുടങ്ങി. അദ്ദേഹം ഇന്നില്ല, മരിച്ചുപോയി. അദ്ദേഹമാണ് പറഞ്ഞത് 'ഇന്നസെന്റ് ജീ ആപ് ലിഖോ'. ഞാന്‍ ചോദിച്ചു ക്യാ ലിഖ്നാ. അദ്ദേഹം പറഞ്ഞു 'ആപ് ബോലാ ഹെ ഏക് കഹാനി ലിഖോ, ഏക് കിതാബ്!' ഞാന്‍ എഴുതാനൊന്നും തയ്യാറായില്ല. പിന്നീട് സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ തുടങ്ങിയവരൊക്കെ പറഞ്ഞുതുടങ്ങി.

നമ്മള്‍ക്ക് ഒരു തവണയേ ഇവിടെ ജീവിക്കാനുള്ള ഭാഗ്യമുള്ളൂ. അതു കഴിഞ്ഞാല്‍ പിന്നെ മുകളിലാണ്. അവിടെ നല്ല സുഖമാണ് എന്ന് പോയവരാരും തന്നെ തിരിച്ചുവന്ന് പറഞ്ഞിട്ടുമില്ല. കാര്യം നമുക്ക് മനസ്സിലായി. അപ്പന്‍ പോയി, മുത്തശ്ശി പോയി. പോയവര്‍ പോയി. അവര്‍ക്കും പോയി. ഇവിടെ ഉള്ള കാലം ഒരുപാട് കാശ് കയ്യില്‍ ഉണ്ടായിട്ട് കാര്യമില്ല, മനസ്സിന് സുഖം, സമാധാനം... അതാണ് ഇന്നസെന്റ്...

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (11 minutes ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (1 hour ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (1 hour ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (2 hours ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (2 hours ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (2 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (2 hours ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (2 hours ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (2 hours ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (3 hours ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (3 hours ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (3 hours ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (3 hours ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (3 hours ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (4 hours ago)

Malayali Vartha Recommends