അച്ഛന്റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്റിയുടെ വള വിറ്റ കാശു കയ്യിലേൽപ്പിച്ചാണ്, അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത്...അനശ്വര നടൻ ഇന്നസന്റിനെ അനുസ്മരിച്ച് വിനീത് ശ്രീനിവാസൻ....

അനശ്വര നടൻ ഇന്നസന്റിന്റെ വിയോഗത്തിൽ ദുഖിതരാണ് കേരളക്കര ഒന്നാകെ..അദ്ദേഹത്തെ അവസാനമായി കാണാൻ എല്ലാവരും ഓടിയെത്തുന്നുണ്ട്..ഈ നിമിഷങ്ങളിൽ നടനുമായുള്ള അനുഭവങ്ങൾ പങ്കുവൈക്കുയ്കയാണ് ..സിനിമ ലോകം..എല്ലാവർക്കും പറയാൻ ഉള്ളത്..അദ്ദേഹം ഒരിക്കലും നമ്മളെ വിട്ട് പോയിട്ടില്ല..ഞങ്ങളിലൂടെ ഇപ്പോഴും ജീവിക്കുന്നു എന്നാണ്..ഇപ്പോഴിതാ അനശ്വര നടൻ ഇന്നസന്റിനെ അനുസ്മരിച്ച് വിനീത് ശ്രീനിവാസൻ. തന്റെ കുട്ടിക്കാലത്ത് അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണെന്നും നഷ്ടം നമുക്ക് മാത്രമാണെന്നും വിനീത് ശ്രീനിവാസൻ പറയുന്നു.‘‘എന്തു പറയണം എന്നറിയില്ല.. ഒരുപാട് ഓർമകളുണ്ട്.. കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകൾ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ്.. അച്ഛന്റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്റിയുടെ വള വിറ്റ കാശു കയ്യിലേൽപ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത് എന്നു കേട്ടിട്ടുണ്ട്.
എന്റെ കുട്ടിക്കാലത്ത്, അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്.. ഗീത് ഹോട്ടലിനു വെളിയിൽ, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോരോരുത്തരെയും ഓർക്കുന്നു. മറുകരയിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്. നഷ്ടം നമുക്കു മാത്രമാണ്.’’–വിനീത് ശ്രീനിവാസൻ പറഞ്ഞു.അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റിന് (75) വിടചൊല്ലി സിനിമാ ലോകവും ആരാധകരും. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിവച്ച് മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ഉച്ചയോടെ ഇരിങ്ങാലക്കുട ടൗൺ ഹാളിലേക്കു വിലാപയാത്രയായി കൊണ്ടുപോകും. ഇവിടുത്തെ പൊതുദർശനത്തിനു ശേഷം വൈകിട്ടു 3നു വീട്ടിലേക്കു കൊണ്ടുപോകും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നാളെ രാവിലെ 10നാണ് സംസ്കാരം. ഇന്നസന്റിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ആസ്വാദകഹൃദയങ്ങളെ നർമം കൊണ്ട് നിറച്ച ഇന്നസന്റ് എന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നതായും ആത്മാവിനു നിത്യശാന്തി നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.ഞായറാഴ്ച രാത്രി 10.30ന് എറണാകുളം ലേക്‌ഷോർ ആശുപത്രിയിലായിരുന്നു ഇന്നസന്റിന്റെ വിയോഗം. കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. നൃത്തശാല (1972) ആണ് ആദ്യസിനിമ. 700ൽ അധികം സിനിമകളിൽ അഭിനയിച്ചു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ, ഇംഗ്ലിഷ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1989ൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (ചിത്രം: മഴവിൽക്കാവടി) നേടി. ശ്രദ്ധേയമായ ഏതാനും മലയാള സിനിമകളുടെ നിർമാതാവുമാണ്. 2000 മുതൽ 2018 വരെ താരസംഘടന അമ്മയുടെ പ്രസിഡന്റ് ആയിരുന്നു.1979ൽ ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലറായ അദ്ദേഹം 2014ൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫിന്റെ പി.സി.ചാക്കോയ്ക്കെതിരെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ചു. 2019ൽ ബെന്നി ബഹനാനോടു പരാജയപ്പെട്ടു.
തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മകനായി 1948 മാർച്ച് നാലിന് ഇരിങ്ങാലക്കുടയിലാണ് ജനനം. ഇന്നസെന്‍റിനെ കുറിച്ച് കേള്‍ക്കുമ്പോള്‍, ഓര്‍ക്കുമ്പോള്‍ മലയാള സിനിമാപ്രേക്ഷരുടെ മനസിലേക്ക് എങ്ങ് നിന്നെന്നില്ലാതെ ഒരു ലോഡ് കഥാപാത്രങ്ങള്‍ ഓടിയെത്തുമെന്നത് തീര്‍ച്ച. പ്രത്യേകിച്ച് നമ്മെ നിര്‍ത്താതെ പൊട്ടിച്ചിരിപ്പിച്ച കഥാപാത്രങ്ങള്‍.'അക്കരെ നിന്നൊരു മാരൻ', 'ദൂരെ ദൂരെ ഒരു കൂട് കൂട്ടാം', 'ധീം തരികിത തോം' തുടങ്ങി 'നാടോടിക്കാറ്റ്', 'പൊന്മുട്ടയിടുന്ന താറാവ്', 'പട്ടണപ്രവേശം', 'വടക്കുനോക്കിയന്ത്രം', 'റാംജി റാവു സ്പീക്കിംഗ്', 'മഴവില്‍ കാവടി', 'തലയണമന്ത്രം', 'ഗജകേസരിയോഗം', 'ഡോ. പശുപതി', 'കിലുക്കം', 'വിയറ്റ്നാം കോളനി', 'മിഥുനം', 'മണിച്ചിത്രത്താഴ്' എന്ന് തുടങ്ങി കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപാട് ചിരിപ്പിച്ചു കൊണ്ട് എന്നും ഓർക്കാവുന്ന ഒരുപിടി നല്ല ഓർമകൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്ക് നൽകി കൊണ്ടാണ് അദ്ദേഹം യാത്രയാകുന്നത്..,.
https://www.facebook.com/Malayalivartha






















