'ഒരിക്കൽ കൂടി.. ഇനിയൊരു മേക്കപ്പ് ഇടൽ ഉണ്ടാവില്ല'; നോവായി ഫോട്ടോ... എല്ലാം നിരീക്ഷിച്ച് ദുഃഖം കടിച്ചമർത്തി സിദ്ധിഖ്... കൈയിലെ കുരിശ് വെച്ച് കൊടുത്ത് ബാബു ആന്റണി...അവസാന നിമിഷം കാണാൻ നിരവധിപേർ ഓർമ്മകൾ നിറഞ്ഞ ഇടമായി മാറി കൊച്ചി...എന്നാലും, അരങ്ങു തകർത്ത അഭിനയ മികവ് എന്നും നിലനില്ക്കും', എന്നാണ് ഫോട്ടോയ്ക്കൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്.

മലയാളത്തിന്റെ അതുല്യ കലാകാരൻ ഇന്നസെന്റിന്റെ ഓർമകളാണ് സോഷ്യൽ മീഡിയ നിറയെ. അദ്ദേഹത്തെ കുറിച്ചുള്ള ഓർമകളും ചിത്രങ്ങളും അനുഭവങ്ങളും ഒക്കെയാണ് ഭൂരിഭാഗവും. ഇപ്പോഴിതാ ആലപ്പി അഷ്റഫ് പങ്കുവച്ചൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
ചേതനയറ്റ ഇന്നസെന്റിന്റെ ശീരത്തിൽ മേക്കപ്പ് ചെയ്യുന്ന ഫോട്ടോയാണ് അഷ്റഫ് പങ്കുവച്ചിരിക്കുന്നത്. 'ഒരിക്കൽ കൂടി.... ഇനിയൊരു മേക്കപ്പ് ഇടൽ ഉണ്ടാവില്ല. എന്നാലും, അരങ്ങു തകർത്ത അഭിനയ മികവ് എന്നും നിലനില്ക്കും', എന്നാണ് ഫോട്ടോയ്ക്കൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്.
അതേസമയം, കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തില്‍ നിന്നും ഇന്നസെൻ്റിൻ്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര തൃശ്ശൂരിലേക്ക് പുറപ്പെട്ടു. 11.30-വരെ നീണ്ട പൊതുദർശനത്തിന് ശേഷമാണ് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര പുറപ്പെട്ടത്. ഉച്ചയോടെ ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തിക്കുന്ന മൃതദേഹം അവിടെ പൊതുദർശനത്തിനായി വയ്ക്കും. വൈകിട്ടോടെ വീട്ടിലേക്ക് കൊണ്ടു പോകും. നാളെ രാവിലെ ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് മലയാളികളുടെ ഇഷ്ടനടൻ്റെ സംസ്കാരം.
https://www.facebook.com/Malayalivartha






















