ലൈഫ് മിഷൻ അഴിമതി കേസിൽ റിമാന്റിൽ ഉള്ള മുഖ്യ മന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും; ഒരേ ആരോപണത്തിലാണ് തനിക്കെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് എം. ശിവശങ്കർ ഹൈക്കോടതിയിൽ ഉന്നയിക്കുന്ന വാദം

ലൈഫ് മിഷൻ അഴിമതി കേസിൽ റിമാന്റിൽ ഉള്ള മുഖ്യ മന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജാമ്യപേക്ഷയിൽ ഇ ഡി ഇന്ന് മറുപടി നൽകും. ഒരേ ആരോപണത്തിലാണ് തനിക്കെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് എം. ശിവശങ്കർ ഹൈകോടതിയിൽ വാദിക്കുന്നത്. ഒരേ സംഭവത്തിന് രണ്ട് കേസ് രജിസ്റ്റർ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി.
ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ശിവശങ്കർ നൽകിയ ജാമ്യഹരജിയിലെ വാദത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഇ.ഡിക്കുവേണ്ടി അഡീ. സോളിസിറ്റർ ജനറലിന് ഹാജരാകാൻ കേന്ദ്ര സർക്കാറിന്‍റെ വക്കീൽ സമയം തേടിയതിനെ തുടർന്ന് ഹർജി 27ന് വീണ്ടും പരിഗണിക്കാൻ ജസ്റ്റിസ് എ.ബദറുദ്ദീൻ മാറ്റി വച്ചതായിരുന്നു. വളരെ ദുർബല ആരോപണങ്ങളാണ് കേസിനാസ്പദമെന്ന് ഹരജിക്കാരനുവേണ്ടി ഹാജരായ സുപ്രീം കോടതി വക്കീൽ ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി.
സമാന കേസിൽ 96 ദിവസം കസ്റ്റഡിയിലായിരുന്നു. ഈ കേസിൽ 36 ദിവസം കസ്റ്റഡിയിലാണ്. ശിവശങ്കറിന് പണം നൽകിയിട്ടില്ലെന്ന് സന്തോഷ് ഈപ്പൻ ചോദ്യം ചെയ്യലിൽ ഇ.ഡിക്ക് മൊഴി നൽകിയിട്ടുണ്ട്. ആരോഗ്യാവസ്ഥ മോശമായതിനാൽ ശിവശങ്കറിന് നേരത്തേ കോടതി ജാമ്യം അനുവദിച്ചിരുന്നെന്നും അഭിഭാഷകൻ അറിയിച്ചു.
https://www.facebook.com/Malayalivartha






















