അഴിമതിക്കെതിരെ പ്രതികരിക്കുന്നവരെ മനോരോഗികളായി മുദ്രകുത്തുന്ന സമൂഹമായി കേരളം മാറിയെന്നു ജേക്കബ് തോമസ്

അഴിമതിക്കെതിരെ പ്രതികരിക്കുന്നവരെ മനോരോഗികളായി മുദ്രകുത്തുന്ന സമൂഹമായി കേരളം മാറിയെന്നു ഡിജിപി ജേക്കബ് തോമസ്. അഴിമതിക്കാര്‍ നാണമില്ലാതെ നടപടികള്‍ വിശദീകരിക്കും. അവര്‍ നടപടികള്‍ ഇല്ലാതാക്കാനും നടപടികള്‍ എടുത്തവരെ ഇല്ലാതാക്കാനും ശ്രമിക്കും. അഴിമതിക്കാര്‍ക്കു ഉദ്യോഗ കയറ്റം നല്‍കുന്ന രീതിയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം പ്രസ് ക്ലബില്‍ അഴിമതി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനം മുകളിലേക്കു മാത്രമല്ല, താഴേയ്ക്കും വശത്തേക്കും വേണമെന്നും അദ്ദേഹം പറഞ്ഞു. മുകളിലുള്ളവരെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ ചെന്നൈയിലെ പോലുള്ള ദുരന്തങ്ങളുണ്ടാകുമെന്നു അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വികസനം പരിസ്ഥിതി സൗഹൃദമാകണം. ഫ്‌ളാറ്റു നിര്‍മാതാക്കളും നിക്ഷിപ്ത താല്‍പര്യക്കാരുമാണോ നയം തീരുമാനിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. സെക്രട്ടറി റാങ്കിലെത്തണമെങ്കില്‍ കുറഞ്ഞതു മൂന്നു വിജിലന്‍സ് കേസെങ്കിലും വേണമെന്ന അവസ്ഥയാണ്. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധദിനം ആചരിച്ചു. ഈ വര്‍ഷം ഇന്നേ ദിവസം ആരേയും കാണാനില്ല. അഴിമതിക്കെതിരായ നയമുണ്‌ടോയെന്നു സംശയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഫയര്‍ഫോഴ്‌സ് മേധാവിയായിരിക്കേ മൂന്നു നിലയ്ക്കു മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് അനുമതി നല്കാനാവില്ലെന്ന ജേക്കബ് തോമസിന്റെ നിലപാട് വിവാദമായിരുന്നു. കേരളത്തിന്റെ വികസനം മുരടിപ്പിക്കാന്‍ അനുവദിക്കില്ലെന്നും സുരക്ഷയുടെ പേരില്‍ ബഹുനില കെട്ടിടങ്ങള്‍ക്ക് അനുമതി നല്കാനാവില്ലെന്ന ജേക്കബ് തോമസിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനുള്ള പരോക്ഷ മറുപടിയെന്നോണമായിരുന്നു ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധ പ്രസംഗം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha