കേരളത്തിന്റെ വക സഹായം... ചെന്നൈ നിവാസികള്‍ക്ക് കേരളത്തിന്റെ വക ഒരു ലക്ഷം കുപ്പിവെള്ളം നല്‍കി

തമിഴ്‌നാടിന് സംസ്ഥാന ജലസേചന വകുപ്പിന്റെ സഹായഹസ്തം. തിരുവനന്തപുരത്തു നിന്ന ട്രക്കുകള്‍ പ്രളയം ദുരന്തം വിതച്ച ചെന്നൈ നിവാസികള്‍ക്കായി ഒരു ലക്ഷം കുപ്പിവെള്ളവുമായി തമിഴ്‌നാട്ടിലേക്ക് തിരിച്ചു. മുല്ലപ്പെരിയാര്‍ പ്രശ്‌നം കത്തി നില്‍ക്കുമ്പോഴാണ് ഇത്തരത്തിലുള്ള സഹായങ്ങള്‍ തമിഴ്‌നാടിന് കേരളം നല്‍കുന്നതെന്നുള്ളത് ശ്രദ്ധേയമാണ്. ചെന്നൈ നിവാസികള്‍ക്ക് അധികൃതര്‍ നേരിട്ടാണ് സംസ്ഥാന ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലുള്‌ല ഹില്ലി അക്വയുടെ ഒരു ലക്ഷം ബോട്ടിലുകള്‍ എത്തിക്കുന്നത്. ജലസേചനമന്ത്രി പി ജെ ജോസ്ഫ് കുടിവെള്ളവുമായി ചെന്നൈക്ക് പുറപ്പെട്ട ആദ്യ ട്രക്കിന്റെ യാത്ര ഫഌഗ് ഓഫ് ചെയ്തു. പദ്ധതിക്ക് നല്‍കിയിരിക്കുന്ന പേര് വാട്ടര്‍ ബിയോണ്ട് ബൗണ്ടറീസ് എന്നാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha