ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് അനുഭവിക്കേണ്ടിവന്ന അതിക്രമം തുറന്ന് പറഞ്ഞ് ഡോ. ദിവ്യ എസ്.അയ്യര്‍

ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് അനുഭവിക്കേണ്ടിവന്ന അതിക്രമം കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ തുറന്നുപറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശിശു സംരക്ഷണ വകുപ്പു സംഘടിപ്പിച്ച പരിശീലന പരിപാടിയിലാണ് കലക്ടര്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴുണ്ടായ അനുഭവം പങ്കുവച്ചത്. കുട്ടികള്‍ നേരിടാന്‍ സാധ്യതയുള്ള അതിക്രമങ്ങളെപ്പറ്റി രക്ഷിതാക്കളും അധ്യാപകരും പറഞ്ഞുകൊടുക്കണമെന്നും കലക്ടര്‍ പറഞ്ഞു. ചെറുപ്രായത്തില്‍ തന്നെ 'ഗുഡ് ടച്ചും' 'ബാഡ് ടച്ചും' തിരിച്ചറിയാന്‍ അവരെ പഠിപ്പിക്കണം. പൂമ്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തില്‍ മാനസിക ആഘാതത്തിലേക്കു തള്ളിയിടാതെ എല്ലാവരും ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു.
രണ്ടു പുരുഷന്മാര്‍ വാത്സല്യത്തോടെ എന്നെ അടുത്തു വിളിച്ചിരുത്തി. എന്തിനാണവര്‍ തൊടുന്നതെന്നോ സ്‌നേഹത്തോടെ പെരുമാറുന്നതെന്നോ എനിക്കു തിരിച്ചറിയാനായില്ല. അവര്‍ എന്റെ വസ്ത്രമഴിച്ചപ്പോഴാണു വല്ലായ്മ തോന്നിയത്. അപ്പോള്‍ തന്നെ ഞാന്‍ ഓടി രക്ഷപ്പെട്ടു. മാതാപിതാക്കള്‍ തന്ന മാനസിക പിന്‍ബലം കൊണ്ടു മാത്രമാണ് ആ ആഘാതത്തില്‍ നിന്ന് രക്ഷ നേടാനായത്. പിന്നീട് ആള്‍ക്കൂട്ടങ്ങളില്‍ ചെന്നെത്തുമ്പോള്‍ ഞാന്‍ എല്ലാവരെയും സൂക്ഷിച്ചു നോക്കും, ആ രണ്ടു മുഖങ്ങള്‍ അവിടെ എവിടെയെങ്കിലുമുണ്ടോയെന്ന്''– ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha