സെക്രട്ടേറിയറ്റിലെ വലത് ഭാഗത്തുള്ള സമരഗേറ്റ് തുറന്നു; മൂന്നു വര്‍ഷം മുമ്പ് ബാരിക്കേഡ് സ്ഥാപിച്ച് അടച്ച നോര്‍ത്ത് ഗേറ്റാണ് തുറന്നത്; മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വേഗത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന ഗേറ്റാണ് സെക്രട്ടേറിയറ്റിനു വലത് ഭാഗത്തുള്ള സമരഗേറ്റ്
സെക്രട്ടേറിയറ്റിലെ സമരഗേറ്റ് തുറന്നു. മൂന്നു വര്‍ഷം മുമ്പ് ബാരിക്കേഡ് സ്ഥാപിച്ച് അടച്ച നോര്‍ത്ത് ഗേറ്റാണ് ഇന്ന് ജനങ്ങൾക്കായി തുറന്നുകൊടുത്തിരിക്കുന്നത്.സെക്രട്ടറിയേറ്റിലെ തിരക്ക് ക്രമാതീതമായി വർധിക്കുകയാണ്. ഈ ഘട്ടത്തിലാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. മൂന്ന് വർഷം മുൻപ് ഈ ഗേറ്റ് അടച്ചതിനെ തുടർന്ന് ഈ ഗേറ്റിയിലൂടെയുള്ള സഞ്ചാരവും മറ്റും പൂർണ്ണമായും നിർത്തിവെച്ച് ബാരിക്കേഡുകൾ മുന്നിൽ സ്ഥാപിച്ചിരുന്നു. ഈ നിയന്ത്രണങ്ങളാണ് ഇപ്പോൾ നീങ്ങിയിരിക്കുന്നത് .
നവീകരണത്തിനെന്ന പേരിലാണ് ഗേറ്റ് അടച്ചത്. പക്ഷേ പിന്നീട് കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സ്ഥിരമായി അടഞ്ഞു കിടക്കുകയും ചെയ്തിരുന്നു. സര്‍ക്കാരിനെതിരായ പ്രതിപക്ഷ സമരങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായി. ഇതോടെ ഗേറ്റ് തുറക്കുന്നത് പിന്നെയും വൈകുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വേഗത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന ഗേറ്റാണ് സെക്രട്ടേറിയറ്റിനു വലത് ഭാഗത്തുള്ള സമരഗേറ്റ് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.
നിലവില്‍ കന്റോണ്‍മെന്റെ് ഗേറ്റ് വഴിയാണ് മുഖ്യമന്ത്രിയടക്കം സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഇതുവഴി നേരത്തെയും പ്രവേശനം ഉണ്ടായിരുന്നില്ല. നോര്‍ത്ത് ഗേറ്റ് തുറന്ന് നല്‍കിയാലും സമരം ഉണ്ടാകുമ്പോള്‍ ബാരിക്കേഡ് കെട്ടി അടക്കുമെന്നതും ശ്രദ്ധേയമായ കാര്യമാണ്. സമര ഗേറ്റ് തുറന്നതിന്റെ ദൃശ്യങ്ങൾ കാണാം
https://www.facebook.com/Malayalivartha