Widgets Magazine 

20
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

40 വര്‍ഷങ്ങള്‍ക്ക് ശേഷം 1.57 കോടി രൂപ ലാഭമുണ്ടാക്കി കെ.എസ്.ആര്‍.ടി.സി... പത്തനാപുരത്ത് പുതിയ ആറ് സര്‍വീസുകള്‍ക്ക് തുടക്കമിട്ട് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍...

12 SEPTEMBER 2025 08:33 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ജീവനക്കാർ ഒരു കാരണവശാലും മോശമായി പെരുമാറരുതെന്നും സഹിഷ്ണുതയോടെ പ്രവർത്തിക്കണമെന്നും ഹൈക്കോടതി

2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യൻ ട്രാപ് ഷൂട്ടർ വിവാൻ കപൂർ...

കണ്ണീർക്കാഴ്ചയായി... പ്ലൈവുഡ് കമ്പനിയിലെ ഡ്രയർ ബെൽറ്റിൽ കുടുങ്ങി ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളുടെ മകന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് ബൈക്ക് യാത്രികനായ ഐ ടി ഐ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം കാൽ മുറിച്ചു മാറ്റേണ്ടി വന്ന അബ്ദുൾ ജബ്ബാറിന് സഹായവാ​ഗ്ദാനവുമായി മുഖ്യമന്ത്രി വിഡി സതീശൻ

40 വര്‍ഷങ്ങള്‍ക്ക് ശേഷം 1.57 കോടി രൂപ ലാഭമുണ്ടാക്കി കെ.എസ്.ആര്‍.ടി.സി മുന്നേറ്റത്തിന്റെ പാതയിലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. പത്തനാപുരം യൂണിറ്റില്‍ പുതുതായി അനുവദിച്ച 10 ബ്രാന്‍ഡ് ബസുകളുടെയും വിവിധ ഗ്രാമീണ്‍, അന്തര്‍ സംസ്ഥാന സര്‍വീസുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

10.19 കോടി രൂപ വരുമാനമാണ് ടിക്കറ്റ് ഇനത്തില്‍ കെ.എസ്.ആര്‍.ടി.സി നേടിയത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തില്‍ 10,000 കോടി രൂപയാണ് സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്കായി ചെലവഴിച്ചത്. കൂടുതല്‍ മൈലേജ് ലഭിക്കുന്ന ബസുകള്‍ വാങ്ങാന്‍ 108 കോടി രൂപ അനുവദിച്ചു. 300 ലധികം പുതിയ വണ്ടികള്‍ നിരത്തിലിറങ്ങും.

ജീവനക്കാര്‍ക്കും മറ്റും ശമ്പളവും ഓണക്കാല അലവന്‍സും നേരത്തെ ലഭ്യമാക്കി. ഡ്രൈവിങ് സ്‌കൂളുകള്‍ മുഖേന ഒന്നരകോടി രൂപയാണ് ലാഭം. സംസ്ഥാനത്ത് ഇറങ്ങിയ ഡബിള്‍ ഡക്കര്‍ ബസുകളെല്ലാം ലാഭത്തില്‍. തൃശൂര്‍, കോഴിക്കോട് ജില്ലകള്‍ക്കായി ഡബിള്‍ ഡക്കര്‍ വാങ്ങാന്‍ തീരുമാനമായി. സ്‌കാനിയ, വോള്‍വോ, മിനി ബസുകളില്‍ ഉള്‍പ്പെടെ വൈ-ഫൈ സംവിധാനം സ്ഥാപിച്ചു.

ഒരു ജി.ബി ഡാറ്റ വരെ സൗജന്യമാണ്. ചെറിയ ദൂരങ്ങളിലേക്ക് പ്രീമിയം സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ ഇറക്കും. ബസുകള്‍ സ്വന്തം വാഹനം പോലെ ജീവനക്കാര്‍ പരിപാലിക്കണമെന്നും ഈ മുന്നേറ്റം തുടരാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

പത്തനാപുരം- വെട്ടിക്കവല- വാളകം- മെഡിക്കല്‍ കോളജ് വഴി തിരുവനന്തപുരം, പത്തനാപുരം- മേലില ക്ഷേത്രം- അറയ്ക്കല്‍ ക്ഷേത്രം- മെഡിക്കല്‍ കോളജ് വഴി തിരുവനന്തപുരം, കന്യാകുമാരി സൂപ്പര്‍ഫാസ്റ്റ്, ഗോവിന്ദമംഗലം - മുണ്ടയം- പട്ടാഴി- മൈലം- കൊട്ടാരക്കര- മീമാത്തിക്കുന്ന് വഴി പുനലൂര്‍, കമുകഞ്ചേരി- എലിക്കാട്ടൂര്‍ വഴി പുനലൂര്‍, പത്തനാപുരം- പട്ടാഴി -ഏനാത്ത് വഴി അടൂര്‍ എന്നീ ആറു സര്‍വീസുകള്‍ക്കാണ് തുടക്കമായത്.

പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് തുളസി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ആനന്ദവല്ലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി എസ് കലാദേവി, ആര്‍ സോമരാജന്‍, വി പി രമാദേവി, കെ അശോകന്‍, റെജീന തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരോമലുണ്ണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ ഷാജഹാന്‍, എ.ടി.ഒ കെ ബി സാം, ജില്ലാ-ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, സ്ഥിരംസമിതി അധ്യക്ഷര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ജീവനക്കാർ ഒരു കാരണവശാലും മോശമായി പെരുമാറരുതെന്നും സഹിഷ്ണുതയോടെ പ്രവർത്തിക്കണമെന്നും ഹൈക്കോടതി  (12 minutes ago)

2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യൻ ട്രാപ് ഷൂട്ടർ വിവാൻ കപൂർ...  (20 minutes ago)

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ന്യൂസിലൻഡ് 368 റൺസിന് പുറത്ത്...  (52 minutes ago)

കണ്ണീർക്കാഴ്ചയായി... പ്ലൈവുഡ് കമ്പനിയിലെ ഡ്രയർ ബെൽറ്റിൽ കുടുങ്ങി ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളുടെ മകന് ദാരുണാന്ത്യം  (1 hour ago)

നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് ബൈക്ക് യാത്രികനായ ഐ ടി ഐ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

അക്വാൻ തീവ്ര ചുഴലിക്കാറ്റ് കരയിലേക്ക്..... ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് അക്വാൻ തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കര തൊടുമെന്ന് കാലാവസ്ഥ വകുപ്പ്... 69 ട്രെയിനുകൾ റദ്ദാക്കി, ഒഡീഷ തീരങ്ങളിൽ അതീവ ജാഗ്രതാ  (1 hour ago)

ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.ഐ (ഇഫി)യുടെ 57ാമത് എഡിഷൻ ഇന്ന് ഗോവയിൽ ആരംഭിക്കും  (2 hours ago)

പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം കാൽ മുറിച്ചു മാറ്റേണ്ടി വന്ന അബ്ദുൾ ജബ്ബാറിന് സഹായവാ​ഗ്ദാനവുമായി മുഖ്യമന്ത്രി വിഡി സതീശൻ  (2 hours ago)

മന്ത്രിയുമായുള്ള ചര്‍ച്ച പരാജയം... സര്‍ക്കാരിനെതിരെ സമരം കടുപ്പിക്കാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍, സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കാനൊരുങ്ങി ഉദ്യോ​ഗാർത  (2 hours ago)

തമിഴ്നാട് കൊളത്തൂർ എം.എൽ.എയും ടി.വി.കെ നേതാവുമായ വി.എസ്. ബാബു അന്തരിച്ചു...  (2 hours ago)

മണ്ണന്തല രഞ്ജിത് കൊലക്കേസ് 11 പ്രതികൾക്കും ശിക്ഷ... ഒന്നാം പ്രതി അമ്പലം മുക്ക് കൃഷ്ണകുമാറിനും 11-ാം പ്രതി ഗോപാലൻ സുരേഷിനും ഇരട്ട ജീവപര്യന്തം തടവ് ,കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 7പ്രതികൾക്ക് ജീവപര്  (2 hours ago)

പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

  സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ മുൻ ഉത്തരവ് പിൻവലിച്ചു...  (3 hours ago)

പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരെ കടുത്ത നിലപാടുമായി ഇന്ത്യയും ജപ്പാനും...  (3 hours ago)

പതിനേഴുകാരന്‍ അഭിരാം കൊലചെയ്യപ്പെട്ട കേസിലെ പ്രധാന തെളിവുകള്‍ കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ കൃഷിയിടത്തിലെ കിണറ്റില്‍നിന്ന് പോലീസ് കണ്ടെടുത്തു  (11 hours ago)

Malayali Vartha Recommends