Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ജല്‍ ജീവന്‍ മിഷന്‍ പ്രവൃത്തിയില്‍ ജില്ലയില്‍ മാത്രം ചെലവഴിക്കുന്നത് 5987 കോടി രൂപയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

12 SEPTEMBER 2025 08:37 PM IST
മലയാളി വാര്‍ത്ത


സംസ്ഥാനത്ത് ശുദ്ധജല വിതരണത്തിനായി ജല്‍ ജീവന്‍ മിഷന്‍ പ്രവൃത്തികള്‍ ആരംഭിക്കുമ്പോള്‍ നിരവധി കടമ്പകള്‍ ഉണ്ടായിരുന്നു. കൂട്ടായ പ്രവര്‍ത്തനവും ഇച്ഛാശക്തിയുമാണ് പദ്ധതി പൂര്‍ണ വിജയത്തിലെത്തിക്കാന്‍ കാരണമായത്. എല്ലാ ഭവനങ്ങളിലും ശുദ്ധജലം ലഭ്യമാക്കാനായി വലിയ തുകയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വിഹിതം ഉള്‍പ്പടെ ഉപയോഗപ്പെടുത്തി ചെലവഴിക്കുന്നത്.

പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി നബാഡില്‍ നിന്നും 5000 കോടി രൂപയുടെ വായ്പ ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതോടൊപ്പം കേന്ദ്ര വിഹിതമായ 5000 കോടി രൂപ കൂടെ ലഭ്യമാകുമ്പോള്‍ സംസ്ഥാനത്തെ ശുദ്ധ ജല വിതരണത്തില്‍ ചരിത്രപരമായ മാറ്റം കൊണ്ടുവരാന്‍ സാധിക്കും- മന്ത്രി പറഞ്ഞു.

മുതുവല്ലൂർ പഞ്ചായത്തിലെ ഹർ ഘർ ജൽ പ്രഖ്യാപനവും പദ്ധതി സമർപ്പണവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് അതിവേഗം പുരോഗമിക്കുകയാണെന്നും മലപ്പുറം ജില്ലയില്‍ മാത്രം ഇതിനായി കേന്ദ്ര-സംസ്ഥാന വിഹിതങ്ങള്‍ ഉള്‍പ്പെടുത്തി 5987 കോടിയുടെ പ്രവൃത്തികളാണ് നടക്കുന്നതെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജില്ലയിലെ ആദ്യ ഹര്‍ ഘര്‍ ജല്‍ പഞ്ചായത്ത് പ്രഖ്യാപനത്തിനായി കൊണ്ടോട്ടിയില്‍ മുതുവല്ലൂര്‍ പഞ്ചായത്തിലെ മുണ്ടക്കുളം അങ്ങാടിയില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന കാലഘട്ടത്തില്‍ സംസ്ഥാനത്ത് 23 ശതമാനം മാത്രമുണ്ടായിരുന്ന കുടിവെള്ള കണക്ഷന്‍ ഇന്ന് 53 ശതമാനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം മണ്ഡലത്തില്‍ ഇതിനോടകം 100 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി സംസ്ഥാനത്തെ ആദ്യത്തെ ഹര്‍ ഘര്‍ ജല്‍ നിയോജകമണ്ഡലമായി.

സംസ്ഥാനത്ത് 15 നിയോജക മണ്ഡലങ്ങളിലും 120 ഗ്രാമപഞ്ചായത്തുകളിലും പദ്ധതി പൂര്‍ത്തീകരിച്ച് ഹര്‍ ഘര്‍ ജല്‍ സ്ഥാപനങ്ങളായി മാറി. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങളില്‍ നിന്നും ലഭിച്ച സഹകരണ മനോഭാവമാണ് പദ്ധതി പൂര്‍ത്തീകരണത്തിന് സഹായിച്ചതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനു 2028 വരെ കേന്ദ്രം സമയം നീട്ടി നല്‍കിയിട്ടുണ്ട്.

ചടങ്ങില്‍ ടി.വി. ഇബ്രാഹിം എംഎല്‍എ അധ്യക്ഷത വഹിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എംപി മുഖ്യാതിഥിയായി. മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ 'ഹര്‍ ഘര്‍ ജല്‍' പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് ചീക്കോട് കുടിവെള്ള പദ്ധതി പ്രധാന പങ്കുവഹിച്ചു. ചീക്കോട് ജലശുദ്ധീകരണ ശാലയില്‍ ശുദ്ധീകരിച്ച ജലം വിവിധ സംഭരണികളിലൂടെ മുതുവല്ലൂരിലെ എല്ലാ വീടുകളിലും എത്തിക്കുന്നു. ചീക്കോട്, ചുള്ളിക്കോട് എന്നിവിടങ്ങളിലെ ഭൂതല, ഉന്നതതല ജലസംഭരണികളാണ് ഇതിനായി ഉപയോഗിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (5 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (7 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (7 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (7 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (7 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (7 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (7 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (10 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (13 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (13 hours ago)

Malayali Vartha Recommends