കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ക്ക് സന്തോഷ വാര്‍ത്ത; മികച്ച റിസല്‍ട്ടുമായി കണ്ണൂര്‍ ഹോമിയോ ആശുപത്രിയിലെ അമ്മയും കുഞ്ഞും പദ്ധതി

സന്തോഷവാര്‍ത്തകള്‍ നല്‍കാന്‍ കണ്ണൂര്‍ ഹോമിയോ ആശുപത്രി. ജീവിതത്തില്‍ ഒരിക്കലും ഒരു കുഞ്ഞിക്കാലുകാണാനുള്ള സൗഭാഗ്യം ഇല്ലെന്നു കരുതിയ ദമ്പതികള്‍ക്ക് ആശ്വാസത്തിന്റെ പൊന്‍ വെളിച്ചം നല്‍കുകയാണ് കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രി. മറ്റു ചികിത്സാ ശാഖകളില്‍ ലക്ഷങ്ങള്‍ ചിലവഴിച്ചിട്ടും ഫലപ്രാപ്തിയില്ലാതെ വന്നപ്പോഴാണ് ഹോമിയോ ആശുപത്രിയിലെ അമ്മയും കുഞ്ഞും പദ്ധതി പ്രകാരം ഭൂരിഭാഗം പേരും ചികിത്സ തേടിയെത്തിയത്. ലക്ഷങ്ങള്‍ ചിലവഴിച്ച് കൃത്രിമ ഗര്‍ഭധാരണം വരെ നടത്തി പരാജയപ്പെട്ടവര്‍ അടക്കം 140 പേര്‍ ഗര്‍ഭിണികളാവുകയും 83 പേര്‍ അമ്മമാരാവുകയും ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലാണ് ഇത്രയും നേട്ടങ്ങള്‍ കൈവരിച്ചതെന്ന് ഡോക്ടര്‍മാരായ എസ്. ശ്രീവിദ്യയും എം. അമുദവും പറയുന്നു.
കേരളത്തിനകത്തും പുറത്തും സൂപ്പര്‍ സ്പഷാലിറ്റി ആശുപത്രികളില്‍ മറ്റു ചികിത്സ തേടി പരാജയപ്പെട്ടവരാണിവരിലധികവും. സര്‍ക്കാര്‍ ആശുപത്രി എന്നതിനാല്‍ സൗജന്യമായാണ് ഇവിടെ ചികിത്സ നല്‍കുന്നത്. കേരളത്തിന്റെ അഭിമാന ചികിത്സാ പദ്ധതിയാണ് ഇവിടെ നടക്കുന്നതെന്ന് ആരോഗ്യ മന്ത്രിയും കൃഷിമന്ത്രിയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 2017 ജനുവരി വരെയുള്ള വന്ധ്യതാ ചികിത്സകളുടെ ബുക്കിങ് പൂര്‍ത്തിയായിരിക്കയാണ് ഈ ആശുപത്രിയില്‍. സര്‍ക്കാറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരാശുപത്രിക്ക് ഇത്രയും ജനകീയ അംഗീകാരം ലഭിക്കുന്നതും ഇതാദ്യം.
40 വയസ്സിനു മുകളിലുള്ള അഞ്ചു പേര്‍ ഗര്‍ഭിണികളായതാണ് അപൂര്‍വ്വനേട്ടമായി കാണുന്നത്.എന്നാല്‍ 35 വയസ്സിനും 40 വയസ്സിനും ഇടക്ക് ചികിത്സ തേടി എത്തുന്നവരില്‍ നല്ല ഫലമാണുണ്ടാകുന്നതെന്ന് ഡോ.ശ്രീവിദ്യ പറയുന്നു. 2012 ജൂലായ് മുതലാണ് ഹോമിയോ ആശുപത്രിയില്‍ അമ്മയും കുഞ്ഞും ചികിത്സാ പദ്ധതി ആരംഭിച്ചത്. പരിമിതമായി ആരംഭിച്ച പദ്ധതിക്ക് ഫലം കണ്ട് തുടങ്ങിയതോടെയാണ് ഇതുവരെ അമ്മമാരാകാതിരുന്നവര്‍ ഇവിടെ വന്നു തുടങ്ങിയത്. കൃത്രിമ ഗര്‍ഭധാരണം നടത്തിയിട്ടും ഫലം കാണാത്ത ഒരു സ്ത്രീ ഇവിടുത്തെ ചികിത്സയില്‍ ഗര്‍ഭിണിയായതോടെയാണ് ഇതിന്റെ പ്രശസ്തി വ്യാപിക്കാന്‍ കാരണമായത്.
വന്ധ്യതാ ചികിത്സക്ക് സാധാരണക്കാരുടെ ആശ്വാസ കേന്ദ്രമാണ് ഹോമിയോ ആശുപത്രിയിലെ അമ്മയും കുഞ്ഞും ഒ.പി. രണ്ടു വര്‍ഷത്തിനിടയില്‍ ഇവിടെയുണ്ടായ ചികിത്സാ മികവിന്റെ അടിസ്ഥാനത്തിലാണ് പ്രോജക്ട് ഒ.പി.എ. വന്ധ്യതാ ചികിത്സ കേന്ദ്രമെന്ന നിലയില്‍ ഉയര്‍ത്തിയത്. ചികിത്സാ മികവിന് ഇത്രയേറെ കീര്‍ത്തി നേടിയിട്ടും ഇവിടെ മുഴു സമയ ഡോക്ടര്‍മാരില്ലാ എന്നതാണ് ഖേദകരം. രണ്ട് വനിതാ ഡോക്ടര്‍മാര്‍ ആഴ്ചയില്‍ മൂന്ന് ദിവസം വീതം മാറി മാറി ചികിത്സ നടത്തണം. ഈ രണ്ട് ഡോക്ടര്‍മാരും സ്ഥിരമായി ഇവിടെ ഉണ്ടെങ്കില്‍ രോഗികളുടെ ക്രമാതീതമായ എണ്ണം നിയ്‌രന്തിക്കാന്‍ കഴിയും.
ഒരു രൂപ പോലും ചെലവില്ലാതെ മെച്ചപ്പെട്ട ഫലം ഉറപ്പാക്കുന്ന ഈ വന്ധ്യതാ ചികിത്സാ പദ്ധതി സാധാരണക്കാരന് അനുഗ്രഹമാണ്. ഇത് വിപുലീകരിക്കേണ്ടത് അനിവാര്യവുമാണ്. സര്‍ക്കാര്‍ കണ്ണ് തുറക്കണം.
അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ നിലവിലുള്ളതിനേക്കാള്‍ ഫലമുണ്ടാക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കേരളത്തിന്റെ അഭിമാന ചികിത്സാ പദ്ധതിയാണ് കണ്ണൂര്‍ ഹോമിയോ ആശുപത്രിയില്‍ നടക്കുന്നതെന്ന് കൊട്ടിഘോഷിക്കപ്പെട്ടിട്ടും ഇതിന്റെ വികാസത്തിന് ആരും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല എന്നാണ് വസ്തുത. മുഴുസമയം ഡോക്ടര്‍മാരെ നിയമിക്കുക, സ്‌കാനിങ് അടക്കമുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സ്ഥിരം സംവിധാനമൊരുക്കുക, കിടത്തി ചികിത്സിക്കാനുള്ള പ്രത്യേക ബ്ലോക്ക് അനുവദിക്കുക, എന്നിവയാണ് ആശുപത്രിക്ക് അടിയന്തിരമായും വേണ്ടത്. ആശുപത്രിയുടെ ചികിത്സാ മികവിന് പ്രതിഫലമായി എഴര സെന്റ് ഭൂമി അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടും ഇതുവരേയും അത് പ്രാവര്‍ത്തികമായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha