മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വയനാട്ടില്‍.... രാവിലെ 10 ന് വനസൗഹൃദ സദസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വയനാട്ടിലെത്തും. രാവിലെ 10 ന് വനസൗഹൃദ സദസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. വയനാട് മെഡിക്കല്‍ കോളജിലെ മള്‍ട്ടിപര്‍പ്പസ് ബ്ലോക്കും കാത്ത് ലാബും പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
രാവിലെ മാനന്തവാടിയില്‍ നടക്കുന്ന വന സൗഹൃദ സദസ്സില്‍ വനാതിര്‍ത്തി പങ്കിടുന്ന തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, കര്‍ഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
വയനാട് മെഡിക്കല്‍ കോളജിലെ മള്‍ട്ടിപര്‍പ്പസ് ബില്‍ഡിങ്ങ്, കാത്ത് ലാബ് എന്നിവയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് മാനന്തവാടിയില്‍ ഇന്നലെ വിളംബര റാലി നടത്തിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha