കേരളത്തില്‍ കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ അനുവദിക്കുമെന്ന് വെങ്കയ്യ നായിഡു; നഗര വികസനത്തിന് 580 കോടി നല്‍കും

കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു കേരളത്തിന് കൂടുതല്‍ സ്മാര്‍ട് സിറ്റികള്‍ അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്. അമൃത് പദ്ധതിയില്‍ കണ്ണൂരിനെയും ഗുരുവായൂരിനെയും ഉള്‍പ്പെടുത്തുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. കേരളത്തിലെ നഗര വികസനത്തിന് 580 കോടി നല്‍കും. കേരളത്തിന്റെ വികസനത്തിന് രാഷ്ട്രീയം മാറ്റിവച്ച് എല്ലാ സഹായങ്ങളും നല്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha