മില്‍മ ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് കര്‍ഷകര്‍ റോഡില്‍ പാല്‍ ഒഴുക്കി പ്രതിഷേധിച്ചു

മില്‍മ ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് കുണ്ടുതോട്, നടവയല്‍ എന്നിവിടങ്ങളിലെ ക്ഷീരകര്‍ഷകര്‍ നടുറോഡില്‍ പാലൊഴുക്കി പ്രതിഷേധിച്ചു. മില്‍മ പാല്‍സംഭരിക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകരുടെ നടപടി.
കുണ്ടുതോട് രാവിലെ 6.30-നാണ് നൂറോളം കര്‍ഷകര്‍ നടുറോഡില്‍ പാലൊഴുക്കിയത്. ക്ഷീരസംഘം പ്രസിഡന്റ് ജോസ് വട്ടമറ്റം, ആന്റണി വെട്ടുകല്ലില്‍, നൈസി ജോസ്, ശശി തയ്യില്‍ എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം കൊടുത്തത്. ബാക്കിയുളള പാല്‍ നിരവധി പേര്‍ക്ക് സൗജന്യമായി കൊടുക്കുകയും ചെയ്തു.
ക്ഷീരകര്‍ഷകര്‍ക്ക് സമരത്തോട് എതിര്‍പ്പില്ല. അതേസമയം സമരത്തിന്റെ കാര്യം ക്ഷീരകര്‍ഷകരെ അറിയിച്ചിരുന്നില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. കര്‍ഷകര്‍ പാലുമായി ഇന്ന് രാവിലെ എത്തുകയായിരുന്നു. തുടര്‍ന്നാണ് പ്രതിഷേധിച്ചത്.
വയനാട്ടിലെ നടവയല്‍ ചീങ്ങോട് പ്രദേശത്തെ ക്ഷീരകര്‍ഷകരും പാല്‍ റോഡില്‍ ഒഴുക്കി. ക്ഷീര കര്‍ഷകരുടെ ഉപജീവനത്തിന് തടസം സൃഷ്ടിക്കുന്ന നടപടികള്‍ മില്‍മ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. സേവ്യര്‍ മാധവത്ത്, തങ്കച്ചന്‍ തേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
സര്‍ക്കാര്‍ അംഗീകരിച്ച പെന്‍ഷന്‍ പദ്ധതിയും ക്ഷേമനിധിയും മാനേജ്‌മെന്റ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് മൂന്നു മേഖലാ യൂണിയനുകളിലെയും ജീവനക്കാര്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ഐഎന്‍ടിയുസിയും സിഐടിയുവും അടക്കം മുഴുവന്‍ യൂണിയനുകളും പങ്കെടുക്കുന്നുണ്ട്. സമരം തുടര്‍ന്നാല്‍ സംസ്ഥാനത്ത് മില്‍മയുടെ പാല്‍വിതരണം പൂര്‍ണമായി സ്തംഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha