വീണ്ടും സോളാറില്‍ തുടങ്ങിയ ക്ലിപ്പ് വിവാദത്തിന് ചൂടുപിടിക്കുന്നു; 10 മണിക്കൂറിനുള്ളില്‍ എല്ലാ തെളിവുകളും നല്‍കാമെന്ന് ബിജു സോളാര്‍ കമ്മീഷന് മുന്നില്‍

10 തിയതി 10 മണിക്കൂര്‍ വീണ്ടും മറ്റൊരു പത്തിന്റെ കണക്കുമായി ബിജുവിന്റെ ക്ലിപ്പ് ബോംബ്. സോളാര്‍കേസില്‍ പത്താം തിയതി മുഖ്യമന്ത്രിയും സരിതയും തമ്മിലുള്ള ലൈംഗിക ബന്ധത്തിന്റെ ക്ലിപ്പ് പുറത്തുവിടും എന്നു വെടിപൊട്ടിച്ച ബിജു രാധാകൃഷ്ണന്‍ വക വീണ്ടും അടുത്ത വെടികൂടി. സിഡി തന്റെ കൈവശം ഇല്ലെന്നും അത് ഹാജരാക്കാന്‍ 10 മണിക്കൂര്‍ സമയം കൂടി അനുവദിക്കണമെന്നാണ് ബിജുവിന്റെ പുതിയ ആവശ്യം. മുമ്പ് പറഞ്ഞപോലല്ല ഇത്തവണ എല്ലാം വെളിപ്പെടുത്തും എന്നാണ് ഇന്ന് രാവിലെ ബിജുവിന്റെ നിലപാട്.
ഇന്ന് എല്ലാ തെളിവുകളും ഹാജരാക്കുമെന്ന് ബിജു ചാനലുകാരോട് വിളിച്ചുപറയുന്നുണ്ടായിരുന്നു.
സി.ഡി കേരളത്തിന് അകത്താണോ പുറത്താണോ ഉള്ളത് എന്ന് കമ്മീഷന്‍ ചോദിച്ചു. കേരളത്തിന് പുറത്താണ് ഉള്ളതെന്നും അത് എത്തിക്കാന്‍ പത്തുമണിക്കൂര്‍ സമയം വേണമെന്നുമായിരുന്നു ബിജു രാധാകൃഷ്ണന്റെ ആവശ്യം. കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ലെന്ന് കമ്മീഷന്‍ പറഞ്ഞു.
സിഡിയുടെ മൂന്ന് പകര്‍പ്പ് തന്റെ കൈയിലുണ്ടെന്നാണ് ബിജുവിന്റെ വാദം. കമ്മീഷന് മുമ്പാകെ വാദം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഇതോടെ ചാനലുകാരും സോഷ്യല്‍ മീഡിയയും വീണ്ടും ക്ലിപ്പ് വിവാദവുമായി രംഗത്തെത്തി. തെളിവ് കൈവശം ഇല്ലെന്ന് ഇന്നലെ നിലപാട് മാറ്റിയ ബിജുവിനെതിരെ വഞ്ചകന്‍ എന്ന് മുദ്രകുത്തി സോഷ്യല്‍ മീഡിയ ഇന്നലെ തന്നെ ആഞ്ഞടിച്ചിരുന്നു. ആശകള്‍ നല്‍കി വഞ്ചിച്ച നിനക്ക് മാപ്പില്ലെന്നായിരുന്നു ഇന്നലത്തെ ട്രോളുകളെങ്കില്‍ ഇപ്പോള്‍ ബിജുവേ വീണ്ടും ആശകൊടുക്കരുതെന്നായി കമന്റുകള്‍. ഇപ്പോഴും ഇങ്ങനൊരു ക്ലിപ്പിന്റെ സാധ്യത പലരും നൂറു ശതമാനം തള്ളിക്കളയാന്‍ കൂട്ടാക്കുന്നില്ലെന്നതാണ് സത്യം.
എന്നാല്‍ ഇതേറ്റുപിടിച്ച് ചര്‍ച്ചകളും വാതുവെപ്പുകളും നിരവധി നടക്കുകയാണ് ഇപ്പോള്‍. വല്ലതും വരുമോ ഇല്ലയോ എന്നാണ് ചായക്കടകളില്‍പ്പോലും പ്രധാന ചര്‍ച്ച. പ്രവാസികളിലും ഈ ആകാംക്ഷ തന്നെയാണ് അവിടുന്നുള്ള കമന്റുകളില്‍ കാണുന്നത്. പലരും വാതുവെപ്പിനുപോലും മുതിരുന്നുണ്ടെന്നാണ് സംസാരം. കുപ്പിയാണ് വാതുവെപ്പിലെ താരം. വാര്‍ത്തകളിലും മറ്റും ഉദ്വോഗം സൃഷ്ടിക്കാന്‍ മാധ്യമങ്ങളാണ് ശ്രമിക്കാറുള്ളതെങ്കില്‍ ഇത്തവണ അത് മറ്റൊരാളായി എന്നുമാത്രം. ഇനി തെളിവ് വാങ്ങാന്‍ കമ്മീഷന് രാത്രിവരെ കാത്തിരിക്കുമോ എന്നും ചോദ്യമാണ്. ഇതിനൊരു പരിസമാപ്തി ഇന്നെങ്കിലും പലരും അറിയാതെ ആഗ്രഹിക്കുകയാണ്. ക്രിത്യം ഒരു മാസം മുമ്പ് നവംബര്‍ 10 നായിരുന്നു ബിജു രമേശിന്റെ ബോംബില്‍ കെഎം മാണി രാജിവെച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha