മനോരമക്കെതിരെ ബിജുരാധാകൃഷ്ണന്

മുഖ്യമന്ത്രിക്കെതിരെ ജീവിക്കുന്ന തെളിവുകളുമായിട്ടാണ് ബിജുരാധാകൃഷ്ണന്‍ മുന്നോട്ടുവന്നത്. കേരളത്തെ ഞെട്ടിച്ച സംഭവമാണ് ബിജുവിന്റെ വെളിപ്പെടുത്തല്‍. ഇന്ന് കമ്മീഷനുമുന്നില്‍ ഹാജരായ ബിജുരാധാകൃഷ്ണന്‍ തന്റെ വെളിപ്പെടുത്തല്‍ വ്യാജമാണെന്നു വ്യാപകമായി പ്രചാരണം നല്കാന്‍ മനോരമ ശ്രമിക്കുന്നു എന്ന് പരസ്യമായി മാധ്യമങ്ങളോടു പറയുകയുണ്ടായി. കുറ്റവാളിക്കു സത്യം പറയാന്‍ കഴിയില്ലെന്ന മാധ്യമ നിലപാട് നിര്‍ഭാഗ്യകരമാണെന്നാണ് ബിജുവിന്റെ അഭിപ്രായം. മൂക്കോളം മുങ്ങിനില്‍ക്കുന്ന ബിജുരാധാകൃഷ്ണന് ഒന്നും നഷ്ടപ്പെടാനില്ല. എന്നാല്‍ പലതും നഷ്ടപ്പെടാനുള്ള അധികാരകേന്ദ്രങ്ങളെ ബിജുവിന്റെ ആരോപണം വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. ഇപ്പോള്‍ പന്ത് കമ്മീഷന്റെ കോര്‍ട്ടിലാണ്. ചില പ്രധാനപ്പെട്ട വസ്തുതകള്‍ വളരെ ശ്രദ്ധേയമാണ്. ബിജുവിന്റെ വെളിപ്പെടുത്തല്‍ സത്യമാണോ? ആണെങ്കില്‍ തെളിവു ഹാജരാക്കാന്‍ അയാള്‍ക്കു കഴിയുമോ? തെളിവുകള്‍ നശിപ്പിക്കാനുള്ള എല്ലാ സാധ്യതകളും തടയാന്‍ കമ്മീഷനു കഴിയുമോ? തമ്മില്‍ തല്ലില്‍ അഭിരമിക്കുകയും അതില്‍ അസ്തിത്വം കണ്ടെത്തുകയും ചെയ്യുന്ന അധികാര കേന്ദ്രങ്ങളിലെ ഉപശാലകളില്‍ നടക്കുന്ന ഗൂഢനീക്കങ്ങളെന്തൊക്കെയാണ്? ബിജുവിന്റെ വെളിപ്പെടുത്തലില്‍ നിന്നു ശ്രദ്ധതിരിക്കാന്‍ ഏതെങ്കിലും മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ടോ? സത്യം അറിയാന്‍ കേരളം കാത്തിരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha