മോഡിയെ ശിവഗിരിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് മഠാധികൃതര്‍

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ശിവഗിരിയിലേയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് മഠം അധികൃതര്‍ വിശദീകരിച്ചു. ക്ഷണിക്കാതെയാണ് പ്രധാനമന്ത്രി മഠത്തിലേക്ക് വരുന്നതെന്നും അധികൃതര്‍ പറയുന്നു.
മോഡി മഠത്തില്‍ വരുന്നതു കൊണ്ട് മാത്രം സ്വീകരിക്കുന്നുവെന്നേയുള്ളൂവെന്നും അതില്‍ വലിയ പ്രാധാന്യം നല്‍കുന്നില്ലെന്നും മഠം വ്യക്തമാക്കി. അതേസമയം മഠത്തിന്റെ പരിപാടികളുമായി സംസ്ഥാന ബിജെപി നേതൃത്വം സഹകരിക്കാന്‍ പോലും തയ്യാറായില്ലെന്നും ശിവഗിരിമഠം കുറ്റപ്പെടുത്തി.
ഈ മാസം 14,15 തീയതികളിലാണ് മോദിയുടെ കേരള സന്ദര്‍ശനം . പ്രധാനമന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തുന്ന മോഡി കൊച്ചിയിലും തൃശൂരും കൊല്ലത്തും ശിവഗിരിയിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha