ശബരിമലയില്‍ ജനുവരി 26 മുതല്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ഹൈക്കോടതി

ശബരിമലയില്‍ അടുത്ത ജനുവരി 26 മുതല്‍ പ്ലാസ്റ്റിക് നിരോധനമേര്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ്. നിലയ്ക്കല്‍, എരുമേലി, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനം നടപ്പാക്കണം.
2010 ല്‍ പ്ലാസ്റ്റിക് നിരോധനമേര്‍പ്പെടുത്തി പുറപ്പെടുവിച്ച ഉത്തരവ് കര്‍ശനമായി നടപ്പാക്കാനാണ് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണനും അനു ശിവരാമനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികള്‍ക്കു നിരോധനം ഏര്‍പ്പെടുത്തുമ്പോള്‍ കുടിവെള്ളം ലഭിക്കുന്നതിനു ബദല്‍ മാര്‍ഗങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനും ജല അതോറിറ്റിക്കും കോടതി നിര്‍ദേശം നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha