വയനാട്ടില്‍ വീണ്ടും മാവോയിസ്‌ററ് സാന്നിദ്ധ്യം

വയനാട് ജില്ലയിലെ മേപ്പാടി തോട്ടം തൊഴിലാളി മേഖലയായ മുണ്ടക്കൈയില്‍ ആറുപേരടങ്ങിയ മാവോവാദി സംഘമെത്തി. ജോലിക്കുപോകുകയായിരുന്ന തൊഴിലാളികളുമായി സംഘം സംസാരിച്ചു. രാവിലെ എട്ടുമണിയോടെയാണ് മാവോവാദികളെത്തിയതെന്ന് കരുതുന്നു. തൊഴിലാളികളോട് ജോലി സംബന്ധിച്ച വിവരങ്ങള്‍ മാവോവാദി സംഘം ചോദിച്ചറിഞ്ഞു. ഉച്ചക്ക് മൂന്നുമണിവരെ മാത്രമേ ജോലി ചെയ്യാവൂ.തൊഴില്‍ ചൂഷണത്തിനിരയാകരുതെന്നും. തൊഴിലാളി ചൂഷണത്തിനെതിരെ ഞങ്ങള്‍ക്കൊപ്പം സായുധ സമരത്തിന് അണിചേരണമെന്ന് അവര്‍ പറഞ്ഞതായി തൊഴിലാളികള്‍ പോലീസിനോട് പറഞ്ഞു. നേരത്ത നിലമ്പൂരില്‍ കണ്ട മാവോവാദി സംഘം തന്നെയാണിതെന്ന് സംശയിക്കുന്നു. കല്പറ്റ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha