പ്രാര്‍ത്ഥനകള്‍ വിഫലം.....താമരശ്ശേരി ചുരത്തില്‍ ടിപ്പര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ച് കൊക്കയിലേക്ക് തെറിച്ചുവീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

പ്രാര്‍ത്ഥനകള്‍ വിഫലം.....താമരശ്ശേരി ചുരത്തില്‍ ടിപ്പര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ച് കൊക്കയിലേക്ക് തെറിച്ചുവീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും .
വയനാട് സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് കൊട്ടയങ്ങല്‍ റാഷിദ് (24) ആണ് മരിച്ചത്. റാഷിദിനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഷെരീഫിന് അപകടത്തില്‍ സാരമായി പരിക്കേറ്റു. താമരശ്ശേരി ചുരം ഒമ്പതാംവളവിനുതാഴെ, തകരപ്പാടിക്കുമുകളിലായി തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു അപകടം ഉണ്ടായത്.
കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്കും ചുരമിറങ്ങി വരികയായിരുന്ന ടിപ്പര്‍ലോറിയും തമ്മിലാണ് കൂട്ടിയിടിയുണ്ടായത്്. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്ന് തെറിച്ചുപോയ രണ്ടുപേരും മുപ്പതടിയിലധികം താഴ്ചയുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു.
അപകടവിവരമറിഞ്ഞെത്തിയ യാത്രക്കാരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ യുവാക്കളെ മുകളിലെത്തിക്കുകയായിരുന്നു. കല്‍ പറ്റയില്‍ നിന്നുള്ള രണ്ടു യൂണിറ്റ് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഷെരീഫ് നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
"
https://www.facebook.com/Malayalivartha
























