ഒരടിയും തെറ്റാതെ പോലീസ്... സംസ്ഥാനത്ത് അടുത്തിടെ പോലീസിനെ വലച്ച നിരവധി കേസുകള്‍; ദേശീയ ശ്രദ്ധ നേടിയ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയെ എത്രയും നേരത്തെ പിടിക്കാനുറച്ച് അന്വേഷണ സംഘം; കേരളത്തിലും നോയിഡയിലും ഡല്‍ഹിയിലുമായി ഷാരൂഖ് സൈഫിയെ തപ്പി കേരള പോലീസ്

സംസ്ഥാനത്ത് അടുത്തിടെ പോലീസിനെ വലച്ച നിരവധി കേസുകളാണുള്ളത്. സന്ദീപനന്ദയുടെ ആശ്രമം തീയിട്ട കേസില്‍ ഇപ്പോഴും ആരെന്ന് കൃത്യമായി പറയാന്‍ പോലീസിനായിട്ടില്ല. എകെജി സെന്ററില്‍ പടക്കമെറിഞ്ഞ് പോയയാളെ മാസങ്ങള്‍ക്ക് ശേഷം ശേഷം കണ്ടെത്തി. അത് അന്ന് വലിയ വിവാദമായിരുന്നു. അടുത്തിടെ പേട്ടയില്‍ സ്ത്രീയെ ആക്രമിച്ചയാള്‍ ഇപ്പോഴും കാണാമറയത്താണ്. ഇപ്പോഴിതാ ട്രെയിന്‍ തീവയ്പ്പ്. എത്രയും നേരത്തെ പ്രതിയെ പിടിക്കാന്‍ പോലീസ് വേണ്ടത് ചെയ്യുന്നുണ്ട്.
കേരളത്തിലും പുറത്തുമായി ശക്തമായ അന്വേഷണമാണ് നടക്കുന്നത്. കോഴിക്കോട് എലത്തൂര്‍ ട്രെയിനിലെ തീവെപ്പ് കേസില്‍ ദില്ലിയിലും പൊലീസ് പരിശോധന നടക്കുന്നു. കഴിഞ്ഞ മാസം 31 ന് ഷാരൂഖ് സൈഫി എന്ന യുവാവിനെ ദില്ലിയില്‍ കാണാതായിരുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് കേരള പൊലീസ് എ ടി എസ് വിഭാഗം പരിശോധന നടത്തിയത്. ഇയാളുടെ വീട്ടിലെത്തിയ എ ടി എസ് മൂന്നംഗ സംഘത്തിനൊപ്പം ദില്ലി പൊലീസ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. ദില്ലി ഷെഹീന്‍ ബാഗിലെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്.
കേരളത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് പുറത്തുവരുന്ന സൂചന. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം എലത്തൂര്‍ തീവണ്ടി ആക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയും അന്വേഷിക്കാന്‍ സാധ്യത കൂടുകയാണ്. ആക്രമണത്തെക്കുറിച്ച് എന്‍ ഐ എ സംഘം പ്രാഥമിക പരിശോധന തുടങ്ങിയിട്ടുണ്ട്.
കൊച്ചിയില്‍ നിന്നുള്ള സംഘം കണ്ണൂരിലെത്തി അക്രമം നടന്ന ബോഗികള്‍ പരിശോധിച്ചു. തീവണ്ടി യാത്രക്കാരെ കൂട്ടത്തോടെ തീകൊളുത്താന്‍ ശ്രമിച്ച സംഭവം കേരളത്തില്‍ ആദ്യമായാണ്. കുറ്റകൃത്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള രാജ്യ വിരുദ്ധ ശക്തികള്‍ക്ക് പങ്കുണ്ടോ എന്ന പരിശോധനയാണ് എന്‍ ഐ എ നടത്തുന്നത്. കണ്ണൂരില്‍ എത്തിയ സംഘം അക്രമം നടന്ന ബോഗികളില്‍ പരിശോധന നടത്തി. എന്‍ എ എ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. എലത്തൂരിലേത് ആസൂത്രിത ആക്രമണമാണെന്ന ആക്ഷേപം നിലവില്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാലിക്കാര്യം പൊലീസോ എന്‍ എ എയോ സ്ഥിരീകരിച്ചിട്ടില്ല.
അതിനിടെ ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പര്‍ദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. മതസ്പര്‍ദ്ധ ജനിപ്പിക്കുന്നതടക്കമുള്ള പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
കോഴിക്കോട് ട്രെയിന്‍ ആക്രമണ കേസിലെ പ്രതിയെന്ന് സൂചന ലഭിച്ച ഷെഹറുഖ് സെയ്ഫിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇയാള്‍ നോയിഡ സ്വദേശിയാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. കോഴിക്കോടാണ് താമസിച്ചിരുന്നത്. കെട്ടിട നിര്‍മ്മാണ ജോലിക്കാരനായാണ് ഇയാള്‍ ഇവിടെ പണിയെടുത്തിരുന്നത് എന്നാണ് വിവരം. പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടുള്ള അന്വേഷണത്തിലാണ് പൊലീസിന് പ്രതിയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഇതിന് പിന്നാലെ ഇയാളെ കണ്ടെത്താനായുള്ള പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഷഫറുക്ക് സൈഫിയെ കുറിച്ചറിയാന്‍ പൊലീസ് ഇയാള്‍ കോഴിക്കോട് താമസിച്ചിരുന്ന അശോകപുരത്തെത്തി വിവരങ്ങള്‍ തിരക്കിയിട്ടുണ്ട്. നാട്ടുകാരോടാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് തിരക്കിയത്. സമീപത്തു നിര്‍മാണം നടക്കുന്ന കെട്ടിടത്തിലെ ഇതര സംസ്ഥാന തൊഴിലാളികളോടും പ്രതിയെക്കുറിച്ച് പൊലീസ് അന്വേഷിച്ചു. എന്നാല്‍ ആരും രേഖാചിത്രം കണ്ടു ഇത് വരെ പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് സൂചന. പ്രതിയെ പിടികൂടി ട്രെയിന്‍ കത്തിക്കലിന്റെ കാരണമടക്കം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
അതേസമയം അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഡി ജി പി അനില്‍കാന്ത് അറിയിച്ചിരുന്നു. ക്രമസമാധാന ചുമതല ഉള്ള എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കും. സംഭവത്തെക്കുറിച്ച് നിര്‍ണായക തെളിവുകള്‍ കിട്ടിയിട്ടുണ്ട് മറ്റു വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും ഡി ജി പി പറഞ്ഞു.
https://www.facebook.com/Malayalivartha
























