ആ ചരിത്രവും ട്രംപ് തിരുത്തി... അവിഹിത ബന്ധം പുറത്തറിയാതിരിക്കാന്‍ നീലച്ചിത്ര താരത്തിന് പണം നല്‍കിയെന്ന കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാന്‍ഹാട്ടന്‍ കോടതിയില്‍ കീഴടങ്ങി; ട്രംപിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; ക്രിമിനല്‍ കുറ്റം ചാര്‍ത്തപ്പെട്ട ആദ്യ മുന്‍ അമേരിക്കന്‍ പ്രസിഡന്റ്

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത യുഎസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നുള്ള വാര്‍ത്ത വന്നതിന് പിന്നാലെ മുട്ടന്‍ പണി. അവിഹിത ബന്ധം പുറത്തറിയാതിരിക്കാന്‍ അശ്‌ളീല ചിത്ര താരത്തിന് പണം നല്‍കിയെന്ന കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാന്‍ഹാട്ടന്‍ കോടതിയില്‍ കീഴടങ്ങി. ഇന്നലെ ഇന്ത്യന്‍ സമയം 11.45ഓടെയാണ് കോടതിയില്‍ കീഴടങ്ങിയത്.
2016ല്‍ ട്രംപ് വിജയിച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ അശ്ലീല ചിത്ര താരം സ്റ്റോമി ഡാനിയല്‍സിന് (44) 1.30 ലക്ഷം ഡോളര്‍ (1.07 കോടിയോളം രൂപ) നല്‍കിയെന്ന കേസില്‍ അദ്ദേഹം കുറ്റക്കാരനെന്ന് മന്‍ഹാട്ടന്‍ കോടതി വിധിച്ചിരുന്നു. പണം നല്‍കിയത് കുറ്റമല്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരുമാസം മുമ്പ് പണം നല്‍കിയത് ചട്ടലംഘനമാണ്. അതാണ് ട്രംപിന് വിനയായത്.
ട്രംപ് അനുകൂലികളുടെ പ്രതിഷേധം കണക്കിലെടുത്ത് കോടതി പരിസരത്തും ന്യൂയോര്‍ക്കിലെ ട്രംപ് ടവറിനു മുന്നിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. നടപടികളുടെ ഭാഗമായി ട്രംപിന്റെ വിരലടയാളവും മുഖത്തിന്റെ ചിത്രവും എടുത്തു. വിലങ്ങുവയ്ക്കില്ലെന്ന് കോടതി ഉറപ്പു നല്‍കിയിരുന്നു. കോടതിയില്‍ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു.
കോടതി ശിക്ഷിച്ച സാഹചര്യത്തില്‍ ശിക്ഷാ കാലാവധി കഴിയുന്നത് വരെയെങ്കിലും തന്റെ സംസ്ഥാനമായ ഫ്‌ലോറിഡയില്‍ വോട്ട് രേഖപ്പെടുത്തുന്നതില്‍ വിലക്ക് നേരിട്ടേക്കാം. പ്രസിഡന്റായിരിക്കെ രണ്ട് തവണ ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റിന് വിധേയനായ ട്രംപ് രണ്ട് തവണയും സെനറ്റില്‍ കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന യു. എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രൈമറിയില്‍ മത്സരിക്കാനുള്ള പ്രചാരണങ്ങള്‍ തുടങ്ങിയതിനിടെയാണ് വിധി.
2006ല്‍ നെവാദയിലെ ലേക് താഹോ ഗോള്‍ഫ് കോഴ്‌സില്‍ ഗോള്‍ഫ് ടൂര്‍ണമെന്റിനിടെയാണ് ട്രംപ് - സ്റ്റോമി ഡാനിയേല്‍സ് സമാഗമം.
ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കയുടെ പ്രസിഡന്റിനോ മുന്‍ പ്രസിഡന്റിനോ എതിരേ ക്രിമിനല്‍ കുറ്റം ചുമത്തുന്നതും അറസ്റ്റും. ട്രംപിനെതിരെ 34 കേസുകള്‍ ചുമത്തി. എന്നാല്‍ അദ്ദേഹം നിഷേധിച്ചു.
ക്രിമിനല്‍ക്കേസില്‍ കുറ്റം ചുമത്തപ്പെട്ട യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെയാണ് കോടതിയില്‍ കീഴടങ്ങിയത്. മന്‍ഹാറ്റന്‍ കോടതിയില്‍ ഹാജരായ ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജഡ്ജിക്കു മുന്നില്‍ ഹാജരാക്കി. കുറ്റപത്രം വായിച്ചുകേട്ട ട്രംപ് ആരോപണങ്ങള്‍ നിഷേധിച്ചു. ട്രംപിനെതിരെ 34 കുറ്റങ്ങളാണ് കോടതി ചുമത്തിയത്. വാദം പൂര്‍ത്തിയാക്കിയ ശേഷം മടങ്ങിയ ട്രംപ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
2006 ജൂലൈയില്‍ ലേക്ക് ടാഹോയില്‍ സെലിബ്രിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റിനിടെയാണ് ട്രംപിനെ ഡാനിയല്‍സ് പരിചയപ്പെടുന്നത്. ട്രംപ് തന്റെ മൂന്നാം ഭാര്യയായ മെലനിയയെ വിവാഹം ചെയ്തത് 2006 ലാണ്. മെലനിയ മകന്‍ ബാരണ്‍ ട്രംപിന് ജന്മം നല്‍കി നാലുമാസം ആയ കാലയളവിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആരോപണം തെറ്റാണെന്നും 'വ്യാജമായ ആരോപണങ്ങള്‍' അവസാനിപ്പിക്കാനാണു പണം നല്‍കിയതെന്നുമാണു ട്രംപിന്റെ അവകാശവാദം.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍, 2016 ഒക്ടോബര്‍ 28 നാണ് ട്രംപുമായുള്ള ബന്ധം പുറത്തുപറയുന്നതു വിലക്കിയുള്ള നോണ്‍ ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റില്‍ (എന്‍ഡിഎ) ഡാനിയല്‍സ് ഒപ്പുവച്ചതും 1.30 ലക്ഷം യുഎസ് ഡോളര്‍ വാങ്ങി ഒത്തുതീര്‍പ്പിലെത്തിയതും. ഇതുസംബന്ധിച്ച രേഖകള്‍ ലൊസാഞ്ചലസ് ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഡാനിയല്‍സിന്റെ അന്നത്തെ അഭിഭാഷകന്‍ കെയ്ത് ഡേവിഡ്‌സണ്ണും ട്രംപിന്റെ അഭിഭാഷകന്‍ മൈക്കല്‍ കോഹനും ആണ് എന്‍ഡിഎയില്‍ ഒപ്പുവച്ചത്. ട്രംപിന് ഒപ്പിടാനുള്ള സ്ഥലം ഒഴിച്ചിട്ടെങ്കിലും അദ്ദേഹം ഒപ്പിട്ടില്ല. 2018 ല്‍ വോള്‍ സ്ട്രീറ്റ് ജേണല്‍ ആണ്, ഡാനിയല്‍സിനു ട്രംപ് പണം നല്‍കിയെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.
അടുത്ത വര്‍ഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാന്‍ കൂടുതല്‍ സാധ്യതയുള്ള ട്രംപിന് കനത്ത തിരിച്ചടിയാണ് കോടതി നടപടികള്‍.
"
https://www.facebook.com/Malayalivartha
























