എണ്‍പതുലക്ഷം രൂപ ഭാഗ്യക്കുറി സമ്മാനം ലഭിച്ചതിന്റെ ആഘോഷത്തിനിടെ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്.... സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍

എണ്‍പതുലക്ഷം രൂപ ഭാഗ്യക്കുറി സമ്മാനം ലഭിച്ചതിന്റെ ആഘോഷത്തിനിടെ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്.... സംഭവത്തില്‍ സുഹൃത്ത് അറസ്റ്റിലായി.
എണ്‍പതുലക്ഷം രൂപ ഭാഗ്യക്കുറി സമ്മാനം ലഭിച്ചതിന്റെ ആഘോഷത്തിനിടെ പാങ്ങോട് തൂറ്റിക്കല്‍ സജി വിലാസത്തില്‍ സജീവ് (35) മണ്‍തിട്ടയില്‍നിന്നു താഴേക്ക് വീണു മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് പാങ്ങോട് മതിര സ്വദേശി മായാവി എന്നു വിളിക്കുന്ന സന്തോഷിനെ (45) പാങ്ങോട് പോലീസ് അറസ്റ്റു ചെയ്തു.
സജീവിനു കഴിഞ്ഞ മാസമാണ് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനം ലഭിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് തുക ബാങ്കിലേക്കെത്തുകയും സജീവ് ഇതില്‍ കുറച്ച് തുക ഉപയോഗിച്ച് അര ഏക്കര്‍ ഭൂമി വാങ്ങുകയും ചെയ്തു. കുറച്ചു തുക സഹോദരങ്ങള്‍ക്കു നല്‍കി. ടൈല്‍സിന്റെ പണിക്കാരനായിരുന്ന സജീവ് ഞായറാഴ്ച താഴേ പാങ്ങോടുള്ള സുഹൃത്ത് രാജേന്ദ്രന്‍പിള്ളയുടെ വീട്ടില്‍ മദ്യസത്കാരത്തിനായി എത്തി. രാത്രി ഒന്‍പത് കഴിഞ്ഞ് സന്തോഷും കൊല്ലപ്പെട്ട സജീവും വീടിനു പുറത്തിറങ്ങുകയും വാക്കുതര്‍ക്കമുണ്ടാകുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തര്‍ക്കത്തിനിടെ സന്തോഷ്, സജീവിനെ വീടിന്റെ മുന്‍വശത്തുള്ള ഒരു മീറ്ററോളം താഴ്ചയുള്ള റബ്ബര്‍തോട്ടത്തിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീഴ്ചയുടെ ആഘാതത്തില്‍ കഴുത്തിനേറ്റ പൊട്ടലാണ് മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
https://www.facebook.com/Malayalivartha
























